Quantcast

പഞ്ചാബിന് തകര്‍പ്പന്‍ ജയം

ആറ് വിക്കറ്റിനാണ് പഞ്ചാബ് ചെന്നൈയെ തകര്‍ത്തത്

MediaOne Logo

Sports Desk

  • Updated:

    2021-10-07 13:40:22.0

Published:

7 Oct 2021 1:37 PM GMT

പഞ്ചാബിന് തകര്‍പ്പന്‍ ജയം
X

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് പഞ്ചാബിന്‍റെ വിജയം. പുറത്താകാതെ 98 റൺസെടുത്ത ക്യാപ്റ്റൻ കെ.എൽ രാഹുലിന്‍റെ ബാറ്റിംഗ് മികവിലാണ് ചെന്നൈ ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം ഏഴോവർ ബാക്കി നിൽക്കെ പഞ്ചാബ് അനായാസം മറികടന്നത്. ചെന്നൈക്കായി ഷർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈക്ക് 134 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അർധസെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലെസിസ് മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. 55 പന്തിൽ എട്ട് ഫോറുകളടക്കമാണ് ഡുപ്ലെസിസ് 76 റൺസെടുത്തത്. ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിയും രവീന്ദ്ര ജഡേജയും മാത്രമാണ് ചെന്നൈ നിരയിൽ രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. പഞ്ചാബിനായി അർഷദീപ് സിങ്ങും ക്രിസ് ജോർഡനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കെ.എല്‍ രാഹുലാണ് മാൻ ഓഫ് ദ മാച്ച്. വിജയിച്ചെങ്കിലു പഞ്ചാബിന് നേരിയ പ്ലേ ഓഫ് സാധ്യതകള്‍ മാത്രമാണ് നിലനിൽക്കുന്നത്.കൊൽക്കത്തയും മുബൈയും അടുത്ത മത്സരങ്ങളിൽ വലിയ മാർജിനിൽ പരാജയപ്പെട്ടാൽ മാത്രമെ പഞ്ചാബിന് പ്ലേ ഓഫിൽ പ്രവേശിക്കാനാവൂ. ചെന്നൈ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.

TAGS :

Next Story