Quantcast

ഉറപ്പിച്ചോളൂ.. ശ്രീലങ്കയിൽ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് തന്നെ : സൗരവ് ഗാംഗുലി

ഒരേ സമയം ഇന്ത്യയുടെ രണ്ട് സീനിയർ ടീമുകളാണ് വ്യത്യസ്ത രാജ്യങ്ങളിലേക്ക് പര്യടനത്തിനായി പോകുന്നത്

MediaOne Logo

Sports Desk

  • Published:

    15 Jun 2021 3:41 PM IST

ഉറപ്പിച്ചോളൂ.. ശ്രീലങ്കയിൽ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് തന്നെ : സൗരവ് ഗാംഗുലി
X

ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അത് സ്ഥിരീകരിച്ചു. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ രാഹുൽ ദ്രാവിഡായിരിക്കും.

ഒരേ സമയം ഇന്ത്യയുടെ രണ്ട് സീനിയർ ടീമുകളാണ് വ്യത്യസ്ത രാജ്യങ്ങളിലേക്ക് പര്യടനത്തിനായി പോകുന്നത്. കോലി നയിക്കുന്ന ടീം ന്യൂസിലൻഡുമായുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുമായി ഇംഗ്ലണ്ടിലും. ശിഖർ ധവാൻ നയിക്കുന്ന ടീം ശ്രീലങ്കയുമായുള്ള ഏകദിന-ട്വന്റി-20 പരമ്പരകൾക്കായി ശ്രീലങ്കയിലുമായിരിക്കും. ഈ മാസം 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക. അതിനു ശേഷം ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം സെപ്റ്റംബർ പകുതി മാത്രേമേ ടീം ഇംഗ്ലണ്ടിൽ നിന്ന് മടങ്ങൂ.

ശ്രീലങ്കയുമായുള്ള പര്യടനം കഴിഞ്ഞ വർഷം നടക്കേണ്ടതായിരുന്നു. കോവിഡ് വ്യാപനം മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് ഒരേ സമയം രണ്ടു ടീമിനെ പര്യടനത്തിന് അയക്കേണ്ട അവസ്ഥയിലേക്ക് ബിസിസിഐയെ കൊണ്ടെത്തിച്ചത്. ജൂലൈ 13നാണ് ശ്രീലങ്കൻ പര്യടനം ആരംഭിക്കുക. അതിന് മുന്നോടിയായി താരങ്ങൾ മുബൈയിൽ ബയോ ബബിളിൽ പ്രവേശിച്ചു. ശ്രീലങ്കയിലെ ആറ് മത്സരങ്ങളും കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലായിരിക്കും നടക്കുക.

Next Story