രഞ്ജി ടോഫി: രോഹിതും രഹാനെയും ജയ്സ്വാളും ശ്രേയസും അണിനിരന്ന മുംബൈയെ അട്ടിമറിച്ച് ജമ്മു&കശ്മീർ

മുംബൈ: രഞ്ജി ട്രോഫിയിൽ ഹോം ഗ്രൗണ്ടിൽ മുംബൈക്ക് ജമ്മു&കശ്മീർ വക ഷോക്ക്. സൂപ്പർ താരങ്ങളുമായി കളത്തിലിറങ്ങിയ മുംബൈയെ അഞ്ചുവിക്കറ്റിനാണ് സന്ദർശകർ തകർത്തത്.
ആദ്യ ഇന്നിങ്സിൽ മുംബൈയെ ജമ്മു&കശ്മീർ 120 റൺസിലൊതുക്കിയിരുന്നു. സൂപ്പർ താരങ്ങളായ യശസ്വി ജയ്സ്വാൾ (4), രോഹിത് ശർമ (3) അജിൻക്യ രഹാനെ (12), ശ്രേയസ് അയ്യർ (11), ശിവം ദുബെ (0) എന്നിവരെല്ലാം പരാജിതരായി. 51 റൺസെടുത്ത ഷർദുൽ ഠാക്കൂറാണ് മുംബൈയെ നാണക്കേടിൽ നിന്നും രക്ഷിച്ചത്.
ജമ്മു കശ്മീരിനായി ഉമർ നസീറും യുഥ്വീർ സിങ്ങും നാല് വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിങ്ങിനിങ്ങിയ ജമ്മു കശ്മീർ 206 റൺസുമായി ആദ്യ ഇന്നിങ്സ് ലീഡ് നേടി.
രണ്ടാം ഇന്നിങ്സിൽ മുംബൈ കൂട്ടിച്ചേർത്തത് 290 റൺസ്. ജയ്സ്വാൾ 26ഉം രോഹിത് 28ഉം രഹാനെ 16ഉം ശ്രേയസ് 17ഉം റൺസെടുത്തു. ദുബെ വീണ്ടും പൂജ്യത്തിന് പുറത്തായി. 119 റൺസെടുത്ത ഷർദുൽ ഠാക്കൂറാണ് ഇക്കുറിയും മുംബൈയെ രക്ഷിച്ചത്.
വിജയലക്ഷ്യം തേടിയിറങ്ങിയ ജമ്മു കശ്മീർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായരിന്നു. യുഥ്വിർ സിങ് ചാരകാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.
Adjust Story Font
16

