Quantcast

രഞ്ജി ട്രോഫി; ഒഡീഷക്കെതിരെ കേരളത്തിന് തകർപ്പൻ ജയം

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ ബൗളിങ്ങാണ് രണ്ടാം ഇന്നിങ്സിൽ ഒഡീഷ ബാറ്റിങ് നിരയെ തകർത്തത്.

MediaOne Logo

Sports Desk

  • Published:

    21 Oct 2026 4:32 PM IST

Ranji Trophy: Kerala secures a resounding victory against Odisha
X

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒഡീഷക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. ഇന്നിങ്‌സിനും 36 റൺസിനുമാണ് കേരളം ഒഡീഷയെ കീഴടക്കിയത്. ആദ്യ ഇന്നിങ്‌സിൽ 179 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത ഒഡീഷ രണ്ടാം ഇന്നിങ്‌സിൽ 143 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയുടെ ഉജ്ജ്വല ബൗളിങ്ങാണ് രണ്ടാം ഇന്നിങ്‌സിൽ ഒഡീഷ ബാറ്റിങ് നിരയെ തകർത്തത്. ആദ്യ ഇന്നിങ്‌സിൽ കേരളം 404 റൺസും ഒഡീഷ 225 റൺസുമാണ് നേടിയത്. മത്സരത്തിൽ നിന്ന് കേരളത്തിന് ഏഴ് പോയിന്റ് ലഭിച്ചു. കേരളം ആദ്യ ഇന്നിങ്‌സ്: 404, ഒഡീഷ ആദ്യ ഇന്നിങ്‌സ്: 225, ഒഡീഷ രണ്ടാം ഇന്നിങ്‌സ്: 143

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിൽ അവസാന ദിവസം കളിക്കാനിറങ്ങിയ ഒഡീഷക്ക് ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ 77 റൺസ് കൂടിയാണ് വേണ്ടിയിരുന്നത്. എന്നാൽ 42 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമായി. 10 റൺസെടുത്ത നിനാദ് രഥ്വയാണ് ആദ്യം പുറത്തായത്. തൊട്ടുപിറകെ 14 റൺസെടുത്ത സന്ദീപ് പട്‌നായിക്കും രണ്ട് റൺസെടുത്ത രാജേഷ് ധൂപ്പറും പുറത്തായി. തുടർന്നെത്തിയവർ കാര്യമായ ചെറുത്തുനിൽപ്പുപോലുമില്ലാതെ കീഴടങ്ങിയതോടെ ഒഡീഷയുടെ ഇന്നിങ്‌സ് 143 റൺസിൽ അവസാനിച്ചു. ജലജ് സക്‌സേന അഞ്ച് വിക്കറ്റും ആദിത്യ സർവാട്ടെ രണ്ട് വിക്കറ്റും വൈശാഖ് ചന്ദ്രൻ ഒരു വിക്കറ്റും വീഴ്ത്തി.

TAGS :

Next Story