Quantcast

'ചെറിയ സംഭാവനകള്‍ക്ക് പോലും വലിയ വിലയുണ്ട്' അഫ്ഗാന്‍ ജനതക്കുവേണ്ടി ക്രൗഡ് ഫണ്ടിങുമായി റാഷിദ് ഖാന്‍

ക്ലബ് ക്രിക്കറ്റിന്‍റെ ഭാഗമായി റാഷിദ് ഇപ്പോള്‍ യു.കെയിലാണ്. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ താരമാണ് റാഷിദ് ഖാന്‍

MediaOne Logo

Web Desk

  • Published:

    19 Aug 2021 12:04 PM GMT

ചെറിയ സംഭാവനകള്‍ക്ക് പോലും വലിയ വിലയുണ്ട് അഫ്ഗാന്‍ ജനതക്കുവേണ്ടി ക്രൗഡ് ഫണ്ടിങുമായി റാഷിദ് ഖാന്‍
X

അഫ്ഗാനിസ്ഥാനില്‍ ഭരണമാറ്റം സംഭവിച്ചതിനെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ്ങുമായി ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് റാഷിദ് ലക്ഷ്യമിടുന്നത്.

"ഞങ്ങള്‍ ദൗത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഓരോരുത്തരും നല്‍കുന്ന ചെറിയ സംഭാവന പോലും വലിയ വിലയുണ്ട്. കാരണം, മറ്റൊരാളുടെ ജീവിതം മെച്ചപ്പെടുത്താനാണ് ആ തുക ഉപയോഗിക്കുന്നത്." റാഷിദ് ഖാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

അഫ്ഗാനിസ്ഥാനില്‍ ഭരണമാറ്റം സംഭവിച്ചതിന് പിന്നാലെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായിക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചുകൊണ്ടും റാഷിദ് സാമൂഹ്യമാധ്യമങ്ങളിലെത്തിയിരുന്നു. ക്ലബ് ക്രിക്കറ്റിന്‍റെ ഭാഗമായി റാഷിദ് ഇപ്പോള്‍ യു.കെയിലാണ്. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ താരമാണ് റാഷിദ് ഖാന്‍.

TAGS :

Next Story