Quantcast

അഫ്ഗാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും റാഷിദ് ഖാന്‍ രാജിവെച്ചു

റാഷിദ് ഖാന്‍ രാജിവെച്ചതോടെ വരുന്ന ലോകകപ്പില്‍ മുഹമ്മദ് നബി ടീമിനെ നയിച്ചേക്കും

MediaOne Logo

ijas

  • Updated:

    2021-09-10 05:32:28.0

Published:

10 Sep 2021 5:17 AM GMT

അഫ്ഗാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും റാഷിദ് ഖാന്‍ രാജിവെച്ചു
X

അഫ്ഗാനിസ്താൻ ട്വന്‍റി 20 ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്നും റാഷിദ് ഖാന്‍ രാജിവെച്ചു. ലോകകപ്പിനുള്ള ട്വന്‍റി 20 ടീം പ്രഖ്യാപനത്തിൽ അതൃപ്തി അറിയിച്ചാണ് രാജി. തന്‍റെ സമ്മതം ഇല്ലാതെയാണ് അഫ്ഗാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ടീമിനെ പ്രഖ്യാപിച്ചതെന്നും ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനെ നിശ്ചയിക്കുന്നത് തന്‍റെ കൂടി ഉത്തരവാദിത്തമാണെന്നും റാഷിദ് ഖാന്‍ ട്വീറ്റ് ചെയ്തു.

വെറ്ററന്‍ താരങ്ങളായ ഷാപുര്‍ സദ്രാന്‍, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദ് എന്നിവരോടൊപ്പം പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഹമീദ് ഹസ്സന്‍ എന്നിവരെ ഉള്‍പ്പെടുത്തിയ അഫ്ഗാന്‍ ടീമിനെ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചതിന് മിനുറ്റുകള്‍ക്ക് ശേഷമാണ് റാഷിദ് ഖാന്‍റെ രാജി.


''ക്യാപ്റ്റനും രാജ്യത്തെ ഉത്തരവാദിത്തമുള്ള വ്യക്തിയുമെന്ന നിലയില്‍, ടീം തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകാനുള്ള അവകാശം എനിക്കുണ്ട്. എ.സി.ബി മീഡിയ പ്രഖ്യാപിച്ച ടീമിനായി സെലക്ഷന്‍ കമ്മിറ്റിയും അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും (എ.സി.ബി) എന്‍റെ സമ്മതം വാങ്ങിയിട്ടില്ല. ഇതിനാല്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു'', റാഷിദ് ട്വിറ്ററില്‍ കുറിച്ചു.

റാഷിദ് ഖാന്‍ രാജിവെച്ചതോടെ വരുന്ന ലോകകപ്പില്‍ മുഹമ്മദ് നബി ടീമിനെ നയിച്ചേക്കും. സീനിയര്‍ താരമായ നബി ട്വന്‍റി 20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ്. ഈ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു.എഇ.യില്‍ വെച്ചാണ് ലോകകപ്പ്.

TAGS :

Next Story