Quantcast

യുപി വാരിയേഴ്സിനെതിരെ ആർസിബിക്ക് കൂറ്റൻ ജയം

ആർസിബിക്കായി മികച്ച പ്രകടനം പുറത്തെടുത്ത ​ഗ്രേസ് ഹാരിസാണ് ടോപ് സ്കോറർ

MediaOne Logo

Sports Desk

  • Published:

    12 Jan 2026 10:56 PM IST

യുപി വാരിയേഴ്സിനെതിരെ ആർസിബിക്ക് കൂറ്റൻ ജയം
X

മുംബൈ: വനിതാ പ്രീമിയർ ലീ​ഗിൽ ​യുപി വാരിയേഴ്സിനെ ഒൻപത് വിക്കറ്റിന് തകർത്ത് ആർസിബി. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് വിജയിച്ച ആർസിബി ബൗളിം​ഗ് തിരഞ്ഞെടുത്തു. യുപി വാരിയേഴ്സിനായി 35 പന്തിൽ 45 റൺസെടുത്ത ദീപ്തി ശർമയാണ് ടോപ് സ്കോറർ. ആർസിബിക്കായി ശ്രേയങ്ക പാട്ടീലും നദീൻ ഡി ക്ലെർക്കും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ആർസിബിക്കായി മികച്ച പ്രകടനം പുറത്തെടുത്ത ​ഗ്രേസ് ഹാരിസാണ് ടോപ് സ്കോറർ. യുപി വാരിയേഴ്സിനായി ആൾറൗണ്ടർ ശിഖ പാണ്ടെ ഏക വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ യുപി വാരിയേഴ്സിനെ ആർസിബി ബൗളർമാർ ശരിക്കും വെള്ളം കുടിപ്പിച്ചു. ഓപ്പണർ മെ​ഗ് ലാന്നിം​ഗിന് 21 ബോളിൽ 14 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. നാലാം ഓവറിൽ ശ്രേയങ്ക പാട്ടീലാണ് യുപി വാരിയേഴ്സ് ക്യാപ്റ്റനെ മടക്കിയത്. പിന്നാലെ 11 റൺസ് മാത്രമെടുത്ത് ഹർലീൻഡിയോളും മടങ്ങി. പിന്നീട് വന്ന ഫോബെ ലിച്ച്ഫീൽഡ് 11 ബോളിൽ 20 റൺസെടുത്തു. മികച്ച ഫോമിൽ ബാറ്റ് വീശിയ താരത്തിനെയും ശ്രേയങ്ക പാട്ടീലാണ് പുറത്താക്കിയത്. മുൻ നിര തീർത്തും നിരാശപ്പെടുത്തിയിടത്ത് ദീപ്തി ശർമയും ഡിയാൻഡ്രെ ഡോട്ടിനും ചേർന്നാണ് തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് 72 ബോളിൽ 93 റൺസാണ് കൂട്ടിച്ചേർത്തത്. ഇരുപത് ഓവർ പൂർത്തിയാവുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് യുപി വാരിയേഴ്സ് അടിച്ചെെടുത്തത്.

മറുപടി ബാറ്റിം​ഗിറങ്ങിയ ആർസിബി ​യുപി വാരിയേഴ്സ് ഉയർത്തിയ 146 റൺസിന്റെ വിജയലക്ഷ്യം12 ഓവറിൽ മറികടന്നു. ആർസിബിക്കായി വെടിക്കെട്ട് ടിക്കെട്ട് പ്രകടനമാണ് ഓപ്പണർ ​ഗ്രേസ് ഹാരിസ് പുറത്തെടുത്തത്. 212 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ താരം 40 ബോളിൽ 85 റൺസെടുത്തു. ഏഴാം ഓവറിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം അഞ്ച് ബൗണ്ടറിയാണ് ​ഗ്രേസ് ഹാരിസ് അടിച്ചുകൂട്ടിയത്. പവർപ്ലേയിൽ 78 റൺസാണ് ആർസിബി അടിച്ചെടുത്തത്. വനിതാ പ്രീമിയർ ലീ​ഗ് ചരിത്രത്തിൽ പവർ പ്ലേയിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. 32 പന്തിൽ 47 റൺസുമായി ക്യാപ്റ്റൻ സ്മൃതി മന്ദാനയും തിളങ്ങി. ഓപ്പണിം​ഗ് കൂട്ടുകെട്ടിൽ സ്മൃതിയും ​ഗ്രേസും കൂടിച്ചേർന്ന് 137 റൺസാണ് അടിച്ചെടുത്തത്. ശിഖ പാണ്ടെയാണ് ​ഗ്രേസ് ഹാരിസിന്റെ വിക്കറ്റെടുത്തത്. തുടർന്ന് വന്ന റിച്ചാ ഘോഷ് രണ്ട് പന്തിൽ നാല് റൺസുമായി പുറത്താകാതെ നിന്നു.

TAGS :

Next Story