Quantcast

റിഷഭ് പന്തിന് അർധസെഞ്ച്വറി; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പെരുതുന്നു

143 പന്തിൽ 29 റൺസ് നേടിയ ക്യാപ്റ്റൻ കോഹ്‌ലി എൻഗിഡിയുടെ പന്തിൽ ഐയ്ഡൻ മാർക്രം പിടിച്ച് പുറത്തായി

MediaOne Logo

Sports Desk

  • Updated:

    2022-01-13 12:22:54.0

Published:

13 Jan 2022 12:13 PM GMT

റിഷഭ് പന്തിന് അർധസെഞ്ച്വറി; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പെരുതുന്നു
X

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള നിർണായകമായ മൂന്നാം ടെസ്റ്റിൽ അർധസെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ മികവിൽ ഇന്ത്യ പൊരുതുന്നു. 87 പന്തിൽ 75 റൺസ് നേടിയ പന്തിന്റെയും 143 പന്തിൽ 29 റൺസ് നേടിയ ക്യാപ്റ്റൻ കോഹ്‌ലിയുടെയും ബാറ്റിങ് കരുത്തിൽ 170 റൺസാണ് ടീം നേടിയിരിക്കുന്നത്. ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടു. വിക്കറ്റ് പോകാതെ നിരവധി പന്തുകൾ നേരിട്ട കോഹ്‌ലി എൻഗിഡിയുടെ പന്തിൽ ഐയ്ഡൻ മാർക്രം പിടിച്ച് പുറത്തായി. ശേഷം വന്ന രവിചന്ദ്രൻ അശ്വിൻ ഏഴ് റൺസെടുത്ത് എൻഗിഡിയുടെ പന്തിൽ മാർകോ ജാൻസന് പിടികൊടുത്തു. ഷർദുൽ താക്കൂർ എൻഗിഡിയുടെ പന്തിൽ കെയ്ൽ വെറിയെന്നെ പിടിച്ച് പുറത്തായി. പന്തിനൊപ്പം ഉമേഷ് യാദവാണ് ക്രീസിലുള്ളത്.

ബൗളർമാർ നിറഞ്ഞടുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. വിരാട് കോഹ്ലി(14) ചേതേശ്വർ പുജാര(9) എന്നിവരായിരുന്നു ക്രീസിൽ. ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. എന്നാൽ മൂന്നാം ദിവസം പൂജാര റൺസൊന്നും കൂട്ടിച്ചേർക്കാതെ ജാൻസന്റെ പന്തിൽ പുറത്തായി. കീഗൻ പീറ്റേഴ്‌സന്റെ ക്യാച്ചിലായിരുന്നു മടക്കം. പിന്നീട് വന്ന അജിക്യാ രഹാന കേവലം ഒരു റൺ മാത്രമെടുത്ത് തിരിച്ചുനടന്നു. റബാദയുടെ പന്തിൽ എൽഗറാണ് രഹാനയുടെ ഷോട്ട് കയ്യിലൊതുക്കിയത്.

ആദ്യ ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക 210 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഒരു വിക്കറ്റിനു 17 റൺസ് എന്ന സ്‌കോറിൽ 2-ാം ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് ചായയ്ക്കു ശേഷം അവസാനിച്ചു. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 223 റൺസിനു പുറത്തായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ കോഹ്‌ലി 201 പന്തിൽ 79 റൺസെടുത്തിരുന്നു.

ഇരു ടീമുകളും ഓരോ വിജയം നേടിയതിനാൽ മത്സരം ജയിക്കുന്നവർക്ക് പരമ്പര നേടാനാകും. സെഞ്ചൂറിയൻ പിടിച്ചടക്കിയ ഇന്ത്യയും വാൻഡറേഴ്‌സിൽ മറുപടി നൽകിയ ദക്ഷിണാഫ്രിക്കയും വിജയത്തിലും പ്രകടനത്തിലും ഒപ്പത്തിനൊപ്പമാണ്.

Rishabh hits a half-century in the crucial third Test against South Africa.

TAGS :

Next Story