റിഷഭ് പന്ത് തുടരും;ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.
പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ശ്രേയസ് അയ്യർ തിരിച്ചെത്തി

മുംബൈ: ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ ശുഭ്മൻ ഗിൽ നയിക്കും. പരിക്കേറ്റ ശ്രേയസ് അയ്യർ ഉപനായകനായി ടീമിലുണ്ടെങ്കിലും ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമെ കളത്തിലിറങ്ങാൻ സാധിക്കൂ. വിക്കറ്റ് കീപ്പറായി റിഷഭ് പന്തും കെഎൽ രാഹുലും ടീമിലുണ്ട്.
പ്രധാന താരങ്ങളായ ജസ്പ്രിത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. പേസർമാരായി മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് പകരമായി ഇഷാൻ കിഷൻ ടീമിലെത്തിയേക്കും എന്ന വാർത്തകളുണ്ടായിരുന്നെങ്കിലും പന്ത് ടീമിലുണ്ട്. ആൾ റൗണ്ടർമാരായി വാഷിംഗ്ടൺ സുന്ദർ, നിതീഷ്കുമാർ റെഡ്ഡി രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറിയുമായി മിന്നും പ്രകടനം നടത്തിയ യശസ്വി ജയ്സ്വാളും ടീമിലുണ്ട്.
ജനുവരി 11 ന് വഡോദരയിൽ വെച്ചാണ് ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരം
Adjust Story Font
16

