Quantcast

'എല്ലാ നല്ല കാര്യങ്ങൾക്കും ഒരവസാനമുണ്ടാകണം'; റോബിൻ ഉത്തപ്പ വിരമിച്ചു

രാജ്യത്തെയും കർണാടകയെയും പ്രതിനിധീകരിക്കാനായത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്ന് താരം

MediaOne Logo

Web Desk

  • Updated:

    2022-09-14 15:05:14.0

Published:

14 Sept 2022 8:19 PM IST

എല്ലാ നല്ല കാര്യങ്ങൾക്കും ഒരവസാനമുണ്ടാകണം; റോബിൻ ഉത്തപ്പ വിരമിച്ചു
X

ബെംഗളൂരു: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായറിയിച്ച് മുൻ ഇന്ത്യൻ ഓപ്പണറും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ റോബിൻ ഉത്തപ്പ. രാജ്യത്തെയും കർണാടകയെയും പ്രതിനിധീകരിക്കാനായത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്നും നിറഞ്ഞ ഹൃദയത്തോടെയാണ് വിരമിക്കുന്നതെന്നും ഉത്തപ്പ ട്വീറ്റിൽ അറിയിച്ചു.

2006 ഏപ്രിലിൽ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ഏഴാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ഉത്തപ്പ ഏകദിന ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തിൽത്തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച ഉത്തപ്പ 86 റൺസുമായി നിൽക്കുമ്പോൾ റൺഔട്ടായി. ഒരു ഇന്ത്യൻ താരം നിശ്ചിത ഓവർ മത്സരങ്ങളിലെ അരങ്ങേറ്റത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്.

TAGS :

Next Story