വിരാടിനും രോഹിത്തിനും സെഞ്ച്വറി; വിജയ് ഹസാരെ ട്രോഫിയിൽ പിന്നത് 21 സെഞ്ച്വറികൾ

ഡൽഹി: വിജയ് ഹസാരെ ട്രോഫിയിൽ ആദ്യ മത്സരത്തിൽ സെഞ്ച്വറിയുമായി രോഹിത് ശർമയും വിരാട് കോഹ്‌ലിയും തിളങ്ങി. ആന്ധ്രാപ്രദേശിനെതിരെ ഡെൽഹിക്കായി 101 പന്തിൽ 131 റൺസാണ് വിരാട് കോഹ്ലി സ്‌കോർ ചെയ്തത്. 14 ഫോറും മൂന്ന് സിക്സുമാണ് വിരാട് അടിച്ചത്. മറ്റൊരു മത്സരത്തിൽ സിക്കിമിനെതിരെ 94 പന്തിൽ 18 ബൗണ്ടായിരിക്കും ഒമ്പത് സിക്‌സറും പറത്തി 155 റൺസാണ് രോഹിത് നേടിയത്.
ആന്ധ്ര ഉയർത്തിയ 299 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ചെസ് ചെയ്യവെയാണ് ചെസ് മാസ്റ്റർ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി പിറന്നത്. വിരാടിന്റെ മുന്നും പ്രകടനത്തിന്റെ കരുത്തിൽ ഡൽഹി 37.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം കണ്ടു. സിക്കിമിനെതിരെ 237 റൺസ് വിജയലക്ഷ്യത്തിലേക്ക് ചെസ് ചെയ്യവെയാണ് രോഹിത് ശർമയുടെ സെഞ്ച്വറിയും പിറന്നത്. 20 ഓവർ ബാക്കി നിൽക്കെയാണ് മുംബൈ ലക്ഷ്യത്തിലെത്തിയത്.
വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് നടന്നത് 19 മത്സരങ്ങളിൽ 21 താരങ്ങൾ സെഞ്ച്വറി നേടി. ഒഡിഷയുടെ സ്വസ്തിക് സമാലാണ് ഇരട്ട സെഞ്ച്വറി നേടിയത്. ബിഹാർ നിരയിൽ സ്റ്റാർ ബാറ്റർ വൈഭവ് സുര്യവൻശി, ആയുഷ് ആനന്ദ്, സാകിബുൽ ഗനി എന്നിങ്ങനെ മൂന്ന് താരങ്ങൾ സെഞ്ച്വറി സ്‌കോർ ചെയ്തു. ജാർഖണ്ഡിനായി ഇഷാൻ കിഷൻ, കർണാടകക്കായി ദേവദത് പടിക്കൽ, കേരളത്തിനായി വിഷ്ണു വിനോദ് എന്നിവരും ഇന്ന് സെഞ്ച്വറി പൂർത്തിയാക്കി.
Adjust Story Font
16

