Quantcast

ഫോമില്ലാത്ത കോഹ്‌ലി ഇല്ല: വിൻഡീസിനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

രോഹിത് ശർമ്മ നയിക്കുന്ന ടീമിലേക്ക് ലോകേഷ് രാഹുലും കുൽദീപ് യാദവും തിരിച്ചെത്തി

MediaOne Logo

Web Desk

  • Published:

    14 July 2022 9:23 AM GMT

ഫോമില്ലാത്ത കോഹ്‌ലി ഇല്ല: വിൻഡീസിനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു
X

മുംബൈ: വിരാട് കോഹ്‌ലിയെ ഒഴിവാക്കി വെസ്റ്റ്ഇൻഡീസിനെതിരായ ടി20ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിലേക്ക് ലോകേഷ് രാഹുലും കുൽദീപ് യാദവും തിരിച്ചെത്തി. എന്നാൽ ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന മുറക്കെ ഇവരെ ടീമിൽ ഉൾപ്പെടുത്തൂ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 കളിച്ച സഞ്ജു സാംസണും ടീമിൽ ഇടം ഇല്ല. ഫോമില്ലാതെ പതറുകയാണ് മുൻ നായകൻ വിരാട് കോഹ്‌ലി.

താരത്തെ ടി20 ടീമിൽ നിന്ന് മാറ്റിനിർത്തണം എന്നുവരെ വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഐപിഎല്ലിലുൾപ്പെടെ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങൾ അവസരം കാത്ത് പുറത്ത് നിൽക്കെ തുടർച്ചയായി പരാജയപ്പെടുന്ന കോഹ്‌ലിക്ക് അവസരം നൽകുന്നതിനെതിരെ വിമർശം ഉയർന്നിരുന്നു. ഈയവസരത്തിലാണ് കോഹ്‌ലിയെ ഒഴിവാക്കി ടി20ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ എന്തുകാരണത്താലാണ് കോഹ്ലിയെ ഒഴിവാക്കിയതെന്ന് ബി.സി.സി ഐ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ കോഹ്ലി പരിക്കിന്റെ പിടിയിലാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ടീമിലുണ്ടായിരുന്നില്ല. രണ്ടാം ഏകദിനത്തിലും താരത്തിന്റെ സാന്നിധ്യം സംശയത്തിലാണ്.

അതേസമയം ജസ്പ്രീത് ബുറയേയും ടീമിലുള്‍പ്പെടുത്തിയിട്ടില്ല. ഹാർദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷൻ കിഷൻ എന്നിവരെല്ലാം ടീമിൽ ഉൾപ്പെട്ടു. രവിചന്ദ്ര അശ്വിനും ടീമില്‍ തിരിച്ചെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഈ മാസം 29നാണ് ആരംഭിക്കുന്നത്. അതിന് മുമ്പ് മൂന്ന് ഏകദിനങ്ങളും ഇന്ത്യക്ക് കളിക്കാനുണ്ട്. ഈ ഏകദിന പരമ്പരയിൽ കോഹ് ലിക്ക് പുറമെ രോഹിതിനും വിശ്രമം അനുവദിച്ചിരുന്നു. ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ഈ മാസം 22നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

ടീം ഇങ്ങനെ: രോഹിത് ശർമ്മ( നായകൻ) ഇഷൻ കിഷൻ, ലോകേഷ് രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, റിഷബ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, അർഷദീപ് സിങ്

Summary-Rohit Sharma To Lead in India In T20I Series vs West Indies, Virat Kohli Not Named

TAGS :

Next Story