ടി20യില്‍ 400 സിക്‌സ്! റെക്കോര്‍ഡിനരികെ ഹിറ്റ്മാന്‍

ടി20 മത്സരങ്ങളിൽ നിന്ന് ആകെ 397 സിക്സുകളാണ് രോഹിത് നേടിയിട്ടുള്ളത്.

MediaOne Logo

Web Desk

  • Updated:

    2021-09-19 11:20:10.0

Published:

19 Sep 2021 11:20 AM GMT

ടി20യില്‍ 400 സിക്‌സ്! റെക്കോര്‍ഡിനരികെ ഹിറ്റ്മാന്‍
X

ടി20 ക്രിക്കറ്റില്‍ 400 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകാന്‍ രോഹിത് ശര്‍മ്മ. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടക്കുന്ന കളിയില്‍ മൂന്ന് സിക്‌സ് മാത്രം നേടിയാല്‍ മതി രോഹിതിന് ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍. ആകെ 397 സിക്‌സുകളുമായി ഇന്ത്യയുടെ സിക്‌സ് വേട്ടക്കാരില്‍ ബഹുദൂരം മുന്നിലാണ് രോഹിത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ സിക്‌സ് വേട്ടക്കാരില്‍ എട്ടാമനാണ് രോഹിത് ശര്‍മ. ഇന്ത്യന്‍ താരങ്ങളില്‍ രോഹിത്തിനെ കൂടാതെ 300ല്‍ കൂടുതല്‍ സിക്‌സ് നേടിയ മൂന്ന് താരങ്ങളാണുള്ളത്. 324 സിക്‌സുമായി സുരേഷ് റെയ്‌നയാണ് രോഹിതിന് പിറകിലുള്ളത്. വിരാട് കോഹ്ലി 315ഉം മുന്‍ നായകന്‍ എം.എസ് ധോണി 303ഉം സിക്‌സുകള്‍ നേടിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള കളി അഭിമാന പ്രശ്‌നമാണ്. ഇംഗ്ലണ്ടില്‍നിന്ന് ദുബൈയിലെത്തിയ രോഹിത് ആറ് ദിവസത്തെ ക്വാറന്റൈനുശേഷം ഇന്ന് കളത്തിലിറങ്ങും. വൈകീട്ട് 7.30ന് ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം

TAGS :

Next Story