വനിത ഐപിഎൽ: ഉദ്ഘാടന മത്സരത്തിൽ ആർസിബിക്ക് തകർപ്പൻ ജയം

വഡോദര: വനിത ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഗംഭീര ജയം. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ജയന്റ്സ് ഉയർത്തിയ 201 റൺസ് പിന്തുടർന്ന ആർസിബി 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 27 പന്തിൽ 64 റൺസെടുത്ത റിച്ച ഘോഷാണ് ആർസിബിക്കായി മത്സരം പിടിച്ചെടുത്തത്. വനിത ഐപിഎല്ലിലെ ഏറ്റവും ഉർന്ന റൺചേസാണിത്.
ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ബെത് മൂണിയുടെയും (42പന്തിൽ 56) ആഷ്ലി ഗാർഡ്ണറുടെയും (37 പന്തിൽ 69) കരുത്തിലാണ് മികച്ച സ്കോറുയർത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് ഓപ്പണർമാരായ സ്മൃതി മന്ദാനയെയും (9), ഡാനിയേലെ വ്യാത്ത് ഹോഡ്ജിനെയും (4) അതിവേഗം നഷ്ടമായി. എന്നാൽ പിന്നീടെത്തിയ എലിസ് പെറി 34 പന്തിൽ 57 റൺസുമായി ടീമിന് അടിത്തറിയിട്ടു. തുടർന്ന് റിച്ച ഘോഷും 13 പന്തുകളിൽ 30 റൺസെടുത്ത കനിക അഹൂജയും ചേർന്ന് ആർസിബിയെ വിജയത്തിലെത്തിക്കുകയായിരുന്നു. മലയാളി താരം ജോഷിത വിജെ ബെംഗളൂരുവിനായി കളത്തിലിറങ്ങി. നാലോവർ എറഞ്ഞ ജോഷിത 43 റൺസ് വിട്ടുകൊടുത്തു.
Adjust Story Font
16

