സീസണിലെ ടി20 ടീം പ്രഖ്യാപിച്ച് സച്ചിൻ ടെണ്ടുൽക്കർ; ഹാർദിക് നായകൻ, സഞ്ജുവില്ല

രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് കിരീടം നേടിയ ശേഷം തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് സച്ചിൻ സീസണിലെ ടീം പ്രഖ്യാപിച്ചത്

MediaOne Logo

Sports Desk

  • Updated:

    2022-05-31 12:11:01.0

Published:

31 May 2022 12:02 PM GMT

സീസണിലെ ടി20 ടീം പ്രഖ്യാപിച്ച് സച്ചിൻ ടെണ്ടുൽക്കർ; ഹാർദിക് നായകൻ, സഞ്ജുവില്ല
X

ഐപിഎൽ 2022 സീസണിലെ ടി20 ടീം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് കിരീടം നേടിയ ശേഷം തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് സച്ചിൻ സീസണിലെ ടീം പ്രഖ്യാപിച്ചത്. ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ജേതാക്കളാക്കിയ നായകൻ ഹാർദിക് പാണ്ഡ്യയാണ്‌ സച്ചിന്റെ സ്വപ്‌ന ടീം ക്യാപ്റ്റൻ. എന്നാൽ ഫൈനൽ വരെയെത്തിയ രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസൺ ടീമിലില്ല.രാജസ്ഥാന്റെ റൺമെഷീൻ ജോസ് ബട്ട്‌ലറെയും പഞ്ചാബ് കിങ്‌സിന്റെ ശിഖർ ധവാനെയുമാണ് മാസ്റ്റർ ബ്ലാസ്റ്റർ ഓപ്പണർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ലഖ്‌നൗ സൂപ്പർ ജയൻറ്‌സ് ക്യാപ്റ്റൻ കെ.എൽ രാഹുലാണ് വൺഡൗൺ ബാറ്റർ. ഹാർദിക്, ഡേവിഡ് മില്ലർ, ലിയാം ലിവിങ്‌സ്റ്റൺ, ദിനേശ് കാർത്തിക് എന്നിവരാണ് മിഡിൽ, ലോ ഓർഡർ ബാറ്റർമാർ. റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹൽ എന്നിവരാണ് ടീമിലെ ബൗളർമാർ.'എന്നെ സംബന്ധിച്ച്, മനസ്സിൽ കൃത്യമായ ആസൂത്രണത്തോടെ ഇറങ്ങുകയും പ്രോ ആക്ടീവായി നിലകൊള്ളുകയും ചെയ്ത ഹാർദികാണ് സീസണിലെ മികച്ച ക്യാപ്റ്റൻ. ഒരു ബൗണ്ടറി നേടിയാൽ ക്യാപ്റ്റൻ പലപ്പോഴും അവിടെ ഫീൽഡറെ നിർത്താറുണ്ട്. എന്നാൽ ഞാൻ എപ്പോഴും പറയുന്നത്, ഖേദിക്കരുതെന്നും ആഘോഷിക്കണമെന്നുമാണ്. നിങ്ങൾക്ക് ആഘോഷിക്കാൻ കഴിയുമെങ്കിൽ, അതിനർഥം ക്യാപ്റ്റന് എതിരാളികളെ മറികടക്കാൻ കഴിയുമെന്നാണ്. അതാണ് ഹാർദികിന്റെ നായകത്വത്തിൽ നാം കണ്ടത്. അതുകൊണ്ടാണ് അദ്ദേഹത്തെ ക്യാപ്റ്റനായി ഞാൻ തിരഞ്ഞെടുത്തത്' യൂട്യൂബ് ചാനലിൽ സച്ചിൻ തിരഞ്ഞെടുപ്പിന്റെ കാരണം വ്യക്തമാക്കി.

സീസണിൽ ഹാർദിക് മനോഹരമായി ബാറ്റ് ചെയ്‌തെന്നും കെ.എൽ രാഹുലിനെ പോലെ മികച്ച പ്രകടനം കാഴച്ച വെച്ചെന്നും സച്ചിൻ പറഞ്ഞു. വമ്പനടികൾക്ക് അദ്ദേഹത്തിന് ശേഷിയുണ്ടെന്നും സിക്‌സുകൾ അടിക്കാൻ കഴിയുമെന്നും ബാറ്റിന്റെ സിങ് മനോഹരമായിരുന്നുവെന്നും ടെണ്ടുൽക്കർ ചൂണ്ടിക്കാട്ടി. സ്ഥിരതയോടെ കളിച്ച അദ്ദേഹത്തിന് നാലാം സ്ഥാനത്ത് തിളങ്ങാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


സച്ചിൻ തിരഞ്ഞെടുത്ത സീസണിലെ ടി20 ടീം: ശിഖർ ധവാൻ, ജോസ് ബട്ട്‌ലർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, ലിയാം ലിവിങ്‌സ്റ്റൺ, ദിനേശ് കാർത്തിക്, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹൽ.


Sachin Tendulkar announces T20 squad of 2022 ipl season; Hardik is captian, Sanju is not

TAGS :

Next Story