Quantcast

ടി20 റാങ്കിങിൽ വൻ കുതിപ്പുമായി സഞ്ജു;അഭിഷേക് ശർമ ഒന്നാം സ്ഥാനം നിലനിർത്തി

ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്തേക്കുയർന്നു

MediaOne Logo

Sports Desk

  • Updated:

    2026-03-11 11:56:47.0

Published:

11 March 2026 5:04 PM IST

ടി20 റാങ്കിങിൽ വൻ കുതിപ്പുമായി സഞ്ജു;അഭിഷേക് ശർമ ഒന്നാം സ്ഥാനം നിലനിർത്തി
X

ദുബൈ: ഐസിസി ടി20 ലോക റാങ്കിങിൽ വൻ മുന്നേറ്റവുമായി സഞ്ജു സാംസൺ. ലോകകപ്പിനു പിന്നാലെ ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങിൽ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്താണ് സഞ്ജു. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങാണിത്. ലോകകപ്പിനു മുമ്പ് 65-ാം റാങ്കിലായിരുന്ന സഞ്ജു 44 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. ലോകകപ്പ് ഫൈനിലലെ 46 പന്തിലെ 89 റൺസ് അടക്കം തുടർച്ചയാി മൂന്ന് അർധസെഞ്ച്വറികളാണ് സഞ്ജു അടിച്ചുകൂട്ടിയത്. ലോകകപ്പിൽ 80.25 എന്ന മികച്ച ശരാശരിയിൽ 321 റൺസോടെ ലോകകപ്പിലെ മികച്ച താരമായിരുന്നു സഞ്ജു.

ലോകകപ്പ് ഫൈനലിലെ മികച്ച പ്രകടനത്തോടെ 875 പോയിന്റുമായി അഭിഷേക് ശർമ ഒന്നാം സ്ഥാനം നിർത്തി. 321 റൺസുമായി ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇഷാൻ രണ്ടാം സ്ഥാനത്തേക്കുയർന്നു. ലോകകപ്പ് ഫൈനലിൽ അടക്കം മികച്ച പ്രകടനം കാഴ്ച്ചവെച്ച നാല് സ്ഥാനങ്ങൾ മെച്ചപ്പെെടുത്തി 27-ാം സ്ഥാനത്തേക്കുയർന്നു. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് രണ്ട് സ്ഥാനം നഷ്ടപ്പെട്ട് ഒൻപതാം സ്ഥാനത്താണ്.

അഫ്​ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ വരുൺ ചക്രവർത്തിയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കുയർന്നു. ലോകകപ്പിൽ സൂപ്പർ 8 മുതൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കാതിരുന്ന വരുൺ 740 റാങ്കുമായി രണ്ടാം സ്ഥാനത്താണ്. ലോകകപ്പ് ഫൈനലിലെ മികച്ച പ്രകടനത്തോടെ ജസ്പ്രിത് ബുംറ ആറാം സ്ഥാനത്തേക്കുയർന്നു. അക്സർ പട്ടേൽ 17-ാം സ്ഥാനത്താണ്.

ആൾറൗണ്ടർമാരിൽ സിക്കിന്ദർ റാസയും ഹാർദിക് പാണ്ഡ്യയും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു.

TAGS :

Next Story