Quantcast

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: ശ്രേയസ് അയ്യർ നയിക്കുന്ന 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ടീമിൽ

MediaOne Logo

Sports Desk

  • Published:

    1 Sept 2026 7:16 PM IST

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: ശ്രേയസ് അയ്യർ നയിക്കുന്ന 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ടീമിൽ
X

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി.ശ്രേയസ് അയ്യർ നായകനാകുന്ന ടീമിന്റെ ഉപനായകൻ തിലക് വർമയാണ്. വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവിന് പുറമേ ഇഷാൻ കിഷനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരാണ് ടീമിലെ മറ്റ് ബാറ്റർമാർ. ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവർ ഓൾറൗണ്ടർമാരായി സംഘത്തിൽ സ്ഥാനം ഉറപ്പിച്ചു. ബൗളിങ് നിരയിൽ രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ് എന്നിവർ അണിനിരക്കും. അതേസമയം, പ്രധാന താരങ്ങളായ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ഇവർ പരമ്പരയിൽ കളിക്കുകയുള്ളൂ.

സെപ്റ്റംബർ 13-നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. സെപ്റ്റംബർ 13, 15, 17 തീയതികളിലായി ഡൽഹിയിലാണ് എല്ലാ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, അക്ഷർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി*, വാഷിങ്ടൺ സുന്ദർ*, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ*, അർഷ്ദീപ് സിങ്, ഹർഷിത് റാണ*. (*ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയം).

TAGS :

Next Story