Quantcast

ആലപ്പിയെ തകർത്ത് കൊച്ചി പ്ലേ ഓഫിൽ

ഫോം തുടർന്ന് സഞ്ജു സാംസൺ 83 (41)

MediaOne Logo

Sports Desk

  • Published:

    31 Aug 2025 11:15 PM IST

ആലപ്പിയെ തകർത്ത് കൊച്ചി പ്ലേ ഓഫിൽ
X

തിരുവനന്തപുരം : സഞ്ജു സാംസണിന്റെ 83 റൺസ് ബലത്തിൽ ആല്പിയെ മൂന്ന് വിക്കറ്റിന് തകർത്ത് കൊച്ചി. ജയത്തോടെ പ്ലേയോഫ്‌ ഉറപ്പിക്കുന്ന ആദ്യ ടീമായി കൊച്ചി മാറി. ആദ്യം ബാറ്റ് ചെയ്ത ആലപ്പി ഉയർത്തിയ 177 റൺസ് കൊച്ചി 18.2 ഓവറിൽ മറികടന്നു.

നായകൻ അസറുദീന്റെയും 64 (43) ജലജ് സക്സേനയുടെയും 71 (42) അർദ്ധ സെഞ്ച്വറികളുടെ കരുത്തിലാണ് ആലപ്പി ബാറ്റ് വീശിയത്. ഇരുവരും ചേർന്ന് നൽകിയ മികച്ച തുടക്കം മധ്യനിര തുടരാതെ വന്നതോടെ ആലപ്പി 176 റൺസിൽ ഒതുങ്ങി. കൊച്ചിക്കായി കെ.എം ആസിഫ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജെറിൻ പി.എസ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിൽ സഞ്ജു സാംസണും വിനൂപ് മനോഹറും ചേർന്ന് കൊച്ചി ഇന്നിംഗ്സ് മുന്നോട്ട് നീക്കവേ രാഹുൽ ചന്ദ്രൻ ആദ്യ വിക്കറ്റ് വീഴ്ത്തി. തൊട്ട് പിന്നാലെ ഇമ്പാക്റ്റ് പ്ലെയറായി ഇറങ്ങിയ ഷാനുവിനെ ഇനാന്റെ കൈകളിലെത്തിച്ച് രാഹുൽ ആൽപ്പിക്ക് പ്രതീക്ഷകൾ നൽകി. എന്നാൽ ഒരു വശത്ത് സഞ്ജു സാംസൺ നങ്കൂരമിട്ട് നിലയുറപ്പിച്ചതോടെ കൊച്ചി വീണ്ടും ട്രാക്കിലായി. വാലറ്റത്തെ കൂട്ട് പിടിച്ച് സഞ്ജു നടത്തിയ ചെറുത്തുനിൽപ്പാണ് കൊച്ചിയെ ജയത്തിലേക്ക് നടത്തിയത്. കൊച്ചി നായകൻ സാലി സാംസൺ ഒരു റൺസിന് പുറത്തായി.

TAGS :

Next Story