Quantcast

ക്രിക്കറ്റ് മാത്രമല്ല, സഞ്ജുവിന് ഫുട്‌ബോളും വഴങ്ങും; ചുവപ്പും കറുപ്പും ജെഴ്‌സിയിൽ തിളങ്ങി മലയാളി താരം

രാജസ്ഥാൻ റോയൽസ് നായകന്റെ ഫുട്‌ബോൾ പ്രകടനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 Jan 2024 12:12 PM GMT

ക്രിക്കറ്റ് മാത്രമല്ല, സഞ്ജുവിന് ഫുട്‌ബോളും വഴങ്ങും; ചുവപ്പും കറുപ്പും ജെഴ്‌സിയിൽ തിളങ്ങി മലയാളി താരം
X

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ അവസാന ഏകദിനത്തിൽ സെഞ്ചുറി പ്രകടനമാണ് സഞ്ജു സാംസൺ പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് നാട്ടിലെത്തിയ മലയാളിതാരം കളിക്കളത്തിൽ വീണ്ടും കൈയടി നേടിയിരിക്കുകയാണ്. അതുപക്ഷെ ക്രിക്കറ്റിലല്ല, ഫുട്‌ബോളിലാണെന്ന് മാത്രം.

രാജസ്ഥാൻ റോയൽസ് നായകന്റെ സെവൻസ് ഫുട്‌ബോൾ പ്രകടനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പ്രാദേശിക ഫുട്ബാൾ ടൂർണമെന്റിലാണ് ചുവപ്പും കറുപ്പും ജെഴ്‌സിയണിഞ്ഞ് സഞ്ജു കളത്തിലിറങ്ങിയത്. കോർണർ കിക്കെടുത്തും, രണ്ട് താരങ്ങളെ മറികടന്ന് മുന്നേറുകയുമുള്ള താരത്തിന്റെ ചടുലനീക്കമാണ് 15 മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയിലുള്ളത്.

രാജസ്ഥാൻ റോയൽസ് ഔദ്യോഗിക പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയൊരു താരത്തെ ലഭിച്ചെന്ന അടിക്കുറിപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബ്രാൻഡ് അംബാസർ കൂടിയാണ് സഞ്ജു. ഏകദിന പരമ്പരക്ക് ശേഷം നാട്ടിലെത്തിയ സഞ്ജു ഇനി രഞ്ജി ട്രോഫിയിലാണ് ഇറങ്ങുക. ജനുവരി അഞ്ചിന് ആലപ്പുഴയിലാണ് കേരളത്തിന്റെ ആദ്യ മത്സരം.

TAGS :

Next Story