Quantcast

അഫ്ഗാനിസ്താനെതിരായ പരമ്പര: ബംഗളൂരുവിൽ ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നതൊരു റെക്കോർഡ്‌

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയിപ്പോള്‍(2-0) ത്തിന് മുന്നിലാണ്

MediaOne Logo

Web Desk

  • Updated:

    2024-01-17 09:44:15.0

Published:

17 Jan 2024 9:43 AM GMT

അഫ്ഗാനിസ്താനെതിരായ പരമ്പര:  ബംഗളൂരുവിൽ ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നതൊരു റെക്കോർഡ്‌
X

ബംഗളൂരു: അഫ്ഗാനിസ്താനെതിരെ ബംഗളൂരുവില്‍ നടക്കുന്ന മൂന്നാം ടി20 കൂടി വിജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നതൊരു റെക്കോര്‍ഡ് നേട്ടം. ഉഭയകക്ഷി ടി20 പരമ്പരയില്‍ എതിരാളികളെ ഏറ്റവും കൂടുതല്‍ തവണ വൈറ്റ്‌വാഷ് ചെയ്‌ത ടീമെന്ന റെക്കോഡാണ് ഇന്ത്യയ്‌ക്ക് സ്വന്തമാവുക.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയിപ്പോള്‍(2-0) ത്തിന് മുന്നിലാണ്. നിലവില്‍ പാകിസ്താനൊപ്പം പ്രസ്‌തുത റെക്കോഡ് പങ്കിടുകയാണ് ഇന്ത്യ. എട്ട് തവണ വീതമാണ് ഇതേവരെ ഇന്ത്യ, പാകിസ്താന്‍ ടീമുകള്‍ ടി20 പരമ്പരയില്‍ തങ്ങളുടെ എതിരാളികളെ സമ്പൂര്‍ണ തോല്‍വിയിലേക്ക് തള്ളിയിട്ടിട്ടുള്ളത്.

ബംഗളൂരുവില്‍ കൂടി വിജയിച്ചാല്‍ ഇതിന്‍റെ എണ്ണം ഒമ്പതിലേക്ക് ഉയര്‍ത്താന്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും കഴിയും. നിലവിലെ ഫോമില്‍ ഇന്ത്യക്കത് അസാധ്യമൊന്നുമല്ല. മൊഹാലിയിലും ഇന്‍ഡോറിലും നടന്ന ആദ്യ രണ്ട് ടി20കളില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്.

അതേസമയം ബംഗളൂരുവില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ട്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ പ്ലെയിങ് ഇലവനിലേക്ക് എത്തിയേക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളും കളിച്ച ജിതേഷ് ശര്‍മയാവും സഞ്‌ജുവിന് വഴിയൊരുക്കുക.

ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്. ഇതോടെ ബെംഗളൂരുവില്‍ തിളങ്ങിയാല്‍ സഞ്‌ജുവിന് ടി20 ലോകകപ്പ് പ്രതീക്ഷകളും സജീവമാക്കാം. അല്ലെങ്കില്‍ ഐ.പി.എല്ലില്‍ മിന്നിത്തിളങ്ങേണ്ടി വരും.

TAGS :

Next Story