Quantcast

'നൂറ്റാണ്ടിലെ ബോള്‍'; അമ്പരപ്പിക്കും വിധം കുത്തി തിരിഞ്ഞ് ശിഖയുടെ പന്ത്

ശിഖാ പാണ്ഡേയുടെ വിസ്മയിപ്പിക്കുന്ന ഡെലിവറി വന്നിട്ടും ഇന്ത്യയ്ക്ക് ഓസ്ട്രേലിയയെ പിടിച്ചു നിര്‍ത്താനായില്ല

MediaOne Logo

Web Desk

  • Published:

    10 Oct 2021 10:04 AM GMT

നൂറ്റാണ്ടിലെ ബോള്‍; അമ്പരപ്പിക്കും വിധം കുത്തി തിരിഞ്ഞ് ശിഖയുടെ പന്ത്
X

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഈ കളിയില്‍ ഇന്ത്യന്‍ പേസര്‍ ശിഖാ പാണ്ഡേ എറിഞ്ഞ ഒരു പന്താണ് ഏവരേയും ഇപ്പോള്‍ വിസ്മയിപ്പിക്കുന്നത്.

ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ രണ്ടാമത്തെ ഡെലിവറിയില്‍ ഹെയ്‌ലിയെ പുറത്താക്കിയ ശിഖാ പാണ്ഡേയുടെ ഡെലിവറിയാണ് ചര്‍ച്ചയാവുന്നത്. ഓഫ് സ്റ്റംപിലേക്ക് അപ്രതീക്ഷിതമായ രീതിയില്‍ കുത്തി തിരിഞ്ഞാണ് ശിഖാ പാണ്ഡേയുടെ ഈ ഡെലിവറി കടന്നു പോയത്‌നൂറ്റാണ്ടിലെ പന്ത് എന്നാണ് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍ ഇതിനെ വിശേഷിപ്പിച്ചത്. ശിഖാ പാണ്ഡേയുടെ വിസ്മയിപ്പിക്കുന്ന ഡെലിവറി വന്നിട്ടും ഇന്ത്യയ്ക്ക് ഓസ്ട്രേലിയയെ പിടിച്ചു നിര്‍ത്താനായില്ല. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് ആണ് ഇന്ത്യ കണ്ടെത്തിയത്. ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 5 പന്തുകള്‍ ശേഷിക്കെ ഈ വിജയ ലക്ഷ്യം മറികടന്നു.

33 പന്തില്‍ 42 റണ്‍സെടുത്ത തഹ്ലിയ മഗ്രാത്തിന്റെയും 36 പന്തില്‍ 34 റണ്‍സെടുത്ത ബെത് മൂണിയുടേയും പ്രകടനമാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 118 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 37 റണ്‍സെടുത്ത പൂജാ വസ്ട്രേക്കറും 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്. മൂന്ന് പേര്‍ക്കൊഴികെ ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. ഓസ്ട്രേലിക്കായി വ്ലാമിനികും മോളിനെക്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരില്‍ ഓസ്ട്രേലിയ 1-0 ന് മുന്നിലെത്തി. ഒന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

TAGS :

Next Story