Quantcast

"ഇപ്പോഴായിരുന്നെങ്കില്‍‌ സച്ചിന്‍ ഒരുലക്ഷം റണ്‍സ് നേടിയേനെ"; ഐ.സി.സി യെ രൂക്ഷമായി വിമര്‍ശിച്ച് ഷുഐബ് അക്തര്‍

മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രിയുമായുള്ള അഭിമുഖത്തിനിടെയാണ് ഐ.സി.സി ക്കെതിരെ അക്തർ തുറന്നടിച്ചത്

MediaOne Logo

Sports Desk

  • Updated:

    2022-01-30 08:17:27.0

Published:

29 Jan 2022 11:28 AM GMT

ഇപ്പോഴായിരുന്നെങ്കില്‍‌ സച്ചിന്‍ ഒരുലക്ഷം റണ്‍സ് നേടിയേനെ; ഐ.സി.സി യെ രൂക്ഷമായി വിമര്‍ശിച്ച് ഷുഐബ് അക്തര്‍
X

ആധുനിക ക്രിക്കറ്റ് നിയമങ്ങൾ ബാറ്റർമാർക്ക് കൂടുതൽ അനുകൂലമാണെന്ന് മുൻപാക് ബൗളർ ഷുഐബ് അക്തർ. ബാറ്റർമാക്ക് അനുകൂലമാകുന്ന തരത്തിൽ ക്രിക്കറ്റ് നിയമങ്ങൾ പരിഷ്‌കരിച്ച ഐ.സി.സിയുടെ തീരുമാനങ്ങളെ അക്തർ രൂക്ഷമായി വിമർശിച്ചു. സച്ചിൻ തെണ്ടുൽക്കർ ഈ കാലത്താണ് കളിച്ചിരുന്നതെങ്കിൽ അദ്ദേഹം ഒരു ലക്ഷം റൺസ് തികക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

"ബാറ്റർമാർക്ക് അനുഗുണമാകുന്ന രീതിയിലാണ് ഐ.സി.സി യുടെ പുതിയ പരിഷ്‌കാരങ്ങൾ മുഴുവൻ. നിങ്ങൾക്ക് ഇപ്പോൾ രണ്ടു ന്യൂബോളുകൾ ലഭിക്കും. ഒപ്പം മൂന്നു റിവ്യൂകുമുണ്ട്. സച്ചിൻ കളിക്കുന്ന കാലത്തൊക്കെ മൂന്ന് റിവ്യൂകളുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഒരു ലക്ഷം റൺസ് തന്റെ പേരിൽ കുറിച്ചേനെ. ഇപ്പോള്‍ അദ്ദേഹത്തെ ഓര്‍ത്ത് എനിക്ക് സഹതാപമാണ് തോന്നുന്നത്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരെയാണ് അദ്ദേഹം തന്‍റെ കരിയറില്‍ നേരിട്ടത്. ആദ്യം വസീം അക്രം, വഖാർ യൂനുസ്. പിന്നീട് ബ്രെറ്റ് ലീ, മഗ്രാത്ത് , ഷെയ്ൻ വോൺ. അതിന് ശേഷം പുതു തലമുറയിലെ മികച്ച ബൗളർമാര്‍. അദ്ദേഹത്തെ പോലെ മികച്ചൊരു ബാറ്ററെ ഞാൻ കണ്ടിട്ടില്ല." അക്തർ പറഞ്ഞു.

മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രിയുമായുള്ള അഭിമുഖത്തിനിടെയാണ് ആധുനിക ക്രിക്കറ്റ് നിയമങ്ങള്‍ ബാറ്റർമാർക്ക് അനുകൂലമാക്കിയതിന് ഐ.സി.സി ക്കെതിരെ അക്തർ തുറന്നടിച്ചത്

TAGS :

Next Story