Quantcast

'സ്വന്തം കുടുംബാംഗം മരണക്കിടക്കയിൽ കിടക്കുമ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാനാകില്ല' ഐ.പി.എല്ലില്‍ നിന്ന് മടങ്ങിയതിന്‍റെ കാരണം വ്യകത്മാക്കി ആദം സാംപ

ഓസ്ട്രേലിയന്‍ ദേശീയ താരമായ സാംപ ഇന്ത്യയിലേത് ഏറ്റവും ദുർബലമായ ബയോ ബബ്​ൾ സംവിധാനമാണെന്നും തുറന്നടിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-04-28 10:34:59.0

Published:

28 April 2021 10:31 AM GMT

സ്വന്തം കുടുംബാംഗം മരണക്കിടക്കയിൽ കിടക്കുമ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാനാകില്ല ഐ.പി.എല്ലില്‍ നിന്ന് മടങ്ങിയതിന്‍റെ കാരണം വ്യകത്മാക്കി ആദം സാംപ
X

ഐ.പി.എല്‍ സീസണ്‍ പകുതി വഴിയില്‍ ഉപേക്ഷിച്ചതിന്‍റെ കാരണം വ്യക്തമാക്കി റോയൽ ചലഞ്ചേഴ്​സ് താരം ആദം സാംപ. ഓസ്ട്രേലിയന്‍ ദേശീയ താരമായ സാംപ ഇന്ത്യയിലേത് ഏറ്റവും ദുർബലമായ ബയോ ബബ്​ൾ സംവിധാനമാണെന്ന് തുറന്നടിച്ചു. താൻ ഇതുവരെ ഭാഗമായതിൽ ഏറ്റവും ദുർബലമായ ബയോ ബബ്​ൾ സംവിധാനമാണ് ഇത്തവണ​ ഐ.പി.എല്ലില്‍ കണ്ടതെന്നായിരുന്നു സാപയുടെ പ്രതികരണം.​ യു.എ.ഇയിൽ വെച്ച്​ തന്നെ 14ആം സീസണും നടത്തേണ്ടതായിരുന്നു എന്നും ആദം സാംപ പറഞ്ഞു. സ്വന്തം കുടുംബാംഗം മരണക്കിടക്കയിൽ കിടക്കുമ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് എങ്ങനെ ചിന്തിക്കാനാകുമെന്നും സാംപ ചോദിക്കുന്നു.

ബാംഗ്ലൂർ ടീമിൽ ഉൾപ്പെട്ടിരുന്ന സാംപയും കെയ്ൻ റിച്ചാർഡ്സണും വ്യക്തിപരമായ കാരണങ്ങൾ മൂലം ടൂർണമെൻറിൽ നിന്ന്​ പിന്മാറുകയാണ് എന്നറിയിക്കുകയായിരുന്നു​. കഴിഞ്ഞ വർഷം യു.‌എ.ഇയിൽ ഐ‌.പി.‌എൽ സീസണ്‍ ഏറ്റവും സുരക്ഷിതമായി അനുഭവപ്പെട്ടതായും സിഡ്‌നി മോണിങ്​ ഹെറാൾഡിനോട് സംസാരിക്കവേ സാംപ പറഞ്ഞു. 'ഇതുവരെ ഏതാനും ബയോ ബബിളുകളില്‍ ഞങ്ങള്‍ ഭാഗമായിട്ടിട്ടുണ്ട്. അതില്‍ ഏറ്റവും ദുര്‍ബലമായി തോന്നിയത് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന ഐ.പി.എല്ലിലേത് തന്നെയാണ്​. ആറ് മാസം മുന്‍പ് യു.എ.ഇയില്‍ ഐ.പി.എല്‍ നടന്നപ്പോള്‍ അങ്ങനെ തോന്നിയിരുന്നില്ല. എല്ലാ അര്‍ഥത്തിലും സുരക്ഷിതമാണ് എന്ന തോന്നലാണ് അവിടെയുള്ളപ്പോൾ ഉണ്ടായിരുന്നത്​. ഇത്തവണയും ഐ.പി.എല്‍ യു.എ.ഇയില്‍ തന്നെ നടത്തിയാല്‍ മതിയായിരുന്നു' സാംപ പറഞ്ഞു. അതേസമയം ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ആസ്​ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സാംപയ്​ക്കും റിച്ചാർഡ്സണും ആസ്​ട്രേലിയയിലേക്ക്​ തിരിച്ചുപോകാൻ സാധിച്ചിട്ടില്ല. ഇരുതാരങ്ങളും ഇപ്പോൾ മുംബൈയിലാണുള്ളത്

TAGS :

Next Story