Quantcast

‘ഓര് ചരിത്രം ആവർത്തിക്കാണല്ലോ’; അണ്ടർ 19 ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് സെവാഗിന്റെയും ദ്രാവിഡിന്റെയും മക്കൾ

MediaOne Logo

Sports Desk

  • Updated:

    2026-08-27 10:07:26

Published:

27 Aug 2026 3:36 PM IST

cricket news
X

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു. ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിലാണ് ആര്യവീർ സെവാഗും അൻവയ് ദ്രാവിഡും ഇടംപിടിച്ചത്.

സെപ്റ്റംബർ 18-ന് ആരംഭിക്കുന്ന പരമ്പരക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനങ്ങളും രണ്ട് മൾട്ടി-ഡേ മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. രാജ്‌കോട്ടിൽ ഏകദിന മത്സരങ്ങളും ആദ്യ മൾട്ടി-ഡേ മത്സരവും നടക്കുമ്പോൾ, രണ്ടാം മൾട്ടി-ഡേ മത്സരത്തിന് അഹമ്മദാബാദ് വേദിയാകും.

പതിനെട്ടുകാരനായ ആര്യവീറിന് ഇത് ഇന്ത്യൻ ടീമിലേക്കുള്ള കന്നി വരവാണ്. 2024-ലെ കൂച്ച് ബെഹാർ ട്രോഫിയിൽ ഡൽഹിക്കായി മേഘാലയയ്ക്കെതിരെ 309 പന്തിൽ 297 റൺസ് അടിച്ചുകൂട്ടിയ താരം, 2025 സീസണിൽ 496 റൺസും സ്വന്തമാക്കിയിരുന്നു. ശ്രീലങ്കൻ പര്യടനത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് വിക്കറ്റ് കീപ്പർ ബാറ്റർ അൻവയ് സ്ഥാനം നിലനിർത്തിയത്. ശ്രീലങ്കക്കെതിരായ യൂത്ത് ഏകദിനത്തിൽ 67 പന്തിൽ 87 റൺസ് നേടി താരം തിളങ്ങിയിരുന്നു.

ഏകദിന ടീമിനെ ലക്ഷ്യ റായ്ചന്ദാനി നയിക്കും; യശ്ബർധൻ ചൗഹാനാണ് വൈസ് ക്യാപ്റ്റൻ. മൾട്ടി-ഡേ മത്സരങ്ങളിൽ യശ്ബർധൻ ക്യാപ്റ്റനായും ലക്ഷ്യ വൈസ് ക്യാപ്റ്റനായും പ്രവർത്തിക്കും. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ മാനവ് കൃഷ്ണണയും ടീമിലിടം പിടിച്ചിട്ടുണ്ട്.

TAGS :

Next Story