ഗുവാഹത്തി ടെസ്റ്റ്; റൺമല പടുത്തുയർത്തി ദക്ഷിണാഫ്രിക്ക

ഗുവാഹത്തി: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ നാലാം ദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ ലീഡ്. രണ്ടാം ഇന്നിങ്‌സ് 260 റൺസിൽ ഡിക്ലെയർ ചെയ്ത ദക്ഷിണാഫ്രിക 549 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കായി ട്രിസ്റ്റൻ സ്റ്റബ്സ് 94 റൺസുമായി മികച്ച പ്രകടനം കാഴ്ച വെച്ചു. ബൗളിങ്ങിൽ ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ വീഴ്ത്തി.
നാലാം ദിനം ബാറ്റിങ് തുടർന്ന ദക്ഷിണാഫ്രിക്കക്ക് തുടക്കം പിഴച്ചു. രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും ചേർന്ന് മൂന്നു വിക്കറ്റുകൾ പിഴുതു. റയാൻ റിക്കിൾടനിനെയും വിടാൻ മാർക്രമിനെയും ജഡേജ പുറത്താക്കിയപ്പോൾ, നായകൻ ടെമ്പ ബാവുമയെ പുറത്താക്കിയത് സുന്ദറാണ്. എന്നാൽ നാലാം വിക്കറ്റിൽ സോർസിയും സ്റ്റുബ്സും ചേർന്ന് 101 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. രവീന്ദ്ര ജഡേജയാണ് ആ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് സോർസിയുടെ വിക്കെറ്റെടുത്തത്. പിന്നാലെ വന്ന വിയാൻ മൾഡറിനൊപ്പം ചേർന്ന് ബാറ്റിങ് തുടർന്ന സ്റ്റബ്സ് ദക്ഷിണാഫ്രിക്കയുടെ സ്കോർ 500 റൺസ് കടത്തി. 79ാം ഓവറിൽ ജഡേജ സ്റ്റബ്‌സിനെ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക ഡിക്ലെയർ ചെയ്തു.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലാണ്. ക്രീസിൽ കുൽദീപുമാണ് സായി സുദർശനുമാണുള്ളത്.
Adjust Story Font
16

