Quantcast

കളി മതിയാക്കി ശ്രീ; എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

പുതുതലമുറക്കായി വഴിമാറുന്നുവെന്ന് ശ്രീശാന്ത്

MediaOne Logo

Sports Desk

  • Updated:

    2022-03-09 17:25:23.0

Published:

9 March 2022 2:26 PM GMT

കളി മതിയാക്കി ശ്രീ; എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു
X

ബൗളർ എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളില്‍ നിന്നും വിരമിച്ചു. പുതുതലമുറക്കായി വഴിമാറുകയാണെന്ന് ശ്രീശാന്ത് പറഞ്ഞു. അവസാനമായി മേഘാലയക്കെതിരെ രഞ്ജി ട്രോഫിയിലാണ് താരം കളിച്ചത്. ടൂർണമെന്‍റിനിടെ താരത്തിന്‍റെ കൈക്ക് പരിക്കേറ്റിരുന്നു. 2007 ല്‍ ടി-20 ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍‌ ടീമിലും 2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു.

"അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി..എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഈ തീരുമാനം എന്‍റേത് മാത്രമാണ്, ഇത് എനിക്ക് സന്തോഷം നൽകില്ലെന്ന് അറിയാമെങ്കിലും, ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിത്. " ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യക്കായി 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും 10 ടി20യില്‍ നിന്ന് 7 വിക്കറ്റും നേടി.


TAGS :

Next Story