Quantcast

സുരേഷ് റെയ്‌ന വീണ്ടും ചെപ്പോക്കിൽ ; ആവേശമുണർത്താൻ ഒരുങ്ങി സിഎസ്കെ റോർ 2026

MediaOne Logo

Sports Desk

  • Published:

    19 March 2026 9:29 AM IST

സുരേഷ് റെയ്‌ന വീണ്ടും ചെപ്പോക്കിൽ ; ആവേശമുണർത്താൻ ഒരുങ്ങി സിഎസ്കെ റോർ 2026
X

ചെന്നൈ : ഐപിഎൽ ആവേശത്തിന് തിരികൊളുത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആരാധകർക്ക് സ്പ്രൈസ്‌ ഗിഫ്റ്റുമായി ചെന്നൈ സൂപ്പർ കിങ്‌സ്. സിഎസ്കെ റോർ എന്ന പേരിൽ ചെന്നൈ വർഷാവർഷം നടത്തി വരുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ ഇതിഹസാതാരങ്ങളെ അണിനിരത്താനാണ് ചെന്നൈയുടെ പ്ലാൻ. സുരേഷ് റെയ്‌ന, മുത്തയ്യ മുരളീധരൻ, മാത്യു ഹെയ്ഡൻ, ഡ്വെയ്ൻ ബ്രാവോ തുടങ്ങിയവർ പരിപാടിയുടെ ഭാഗമാവും. ചെന്നൈയിലില്ലാത്ത രവിചന്ദ്രൻ അശ്വിൻ പങ്കെടുത്തേക്കില്ല.

2008 മുതൽ ചെന്നൈയുടെ ഭാഗമായ റെയ്‌ന 2021ലാണ് അവസാനമായി ഫ്രാഞ്ചൈസിക്കായി കളിച്ചത്. മിസ്റ്റർ ഐപിഎൽ എന്ന വിളിപ്പേരുള്ള താരം 4 തവണ ചെന്നൈക്കൊപ്പം കിരീടമുയർത്തിയിട്ടുണ്ട്. നിലവിൽ ഗുജറാത്ത് ടൈറ്റൻസ് മുഖ്യ പരിശീലകനായി ചുമതലയേറ്റ മാത്യു ഹെയ്ഡൻ 2008 മുതൽ 2010 വരെ ചെന്നൈക്കായി കളിച്ച താരമാണ്. സമാന കാലയളവിൽ തന്നെയാണ് മുത്തയ്യ മുരളീധരനും ചെന്നൈയിൽ കളിച്ചത്. നിലവിൽ സൺറൈസേഴ്‌സ് ഹൈദരബാദിൽ ബോളിങ് പരിശീലകനായി സേവനമനുഷ്ഠിക്കുകയാണ് താരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായ ഡ്വെയ്ൻ ബ്രാവോ 2011 മുതൽ 2022 വരെ ചെന്നൈക്കൊപ്പം ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്.

മാർച്ച് 23 ഞായറാഴ്ച്ചയാണ് പരിപാടി നടക്കുന്നത്. എആർ റഹ്‌മാൻ നയിക്കുന്ന ഗാനവിരുന്നും പരിപാടിയുടെ ഭാഗമായി നടക്കും.

TAGS :

Next Story