"വൈകിയാണെങ്കിലും ആ കടങ്ങള്‍ വീട്ടുകയാണയാള്‍"; സഹതാരത്തെ കുറിച്ച് ഹര്‍ദിക് പാണ്ഡ്യ

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടി 20 യിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹര്‍ദിക്

MediaOne Logo

Web Desk

  • Updated:

    2022-08-04 08:33:11.0

Published:

4 Aug 2022 8:25 AM GMT

വൈകിയാണെങ്കിലും ആ കടങ്ങള്‍ വീട്ടുകയാണയാള്‍; സഹതാരത്തെ കുറിച്ച് ഹര്‍ദിക് പാണ്ഡ്യ
X

ഇന്ത്യന്‍താരം താരം സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തി സഹതാരം ഹര്‍ദിക് പാണ്ഡ്യ. ജീവിതത്തിലെ കടങ്ങള്‍ വൈകിയാണെങ്കിലും സൂര്യകുമാറിന് വീട്ടാനാവുന്നുണ്ടെന്ന് ഹര്‍ദിക് പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടി 20 യിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹര്‍ദിക്. മത്സരത്തില്‍ സൂര്യ കുമാറിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

'സൂര്യകുമാര്‍ യാദവ് ഒരു അസാധാരണ കളിക്കാരനാണ്, അവന്‍റെ ചില ഷോട്ടുകള്‍ നിങ്ങളെ അമ്പരപ്പിക്കും. ഇനിയും ഒരുപാട് അര്‍ഹിക്കുന്നുണ്ട് അവന്‍. ഇപ്പോള്‍ നന്നായി കഠിനാധ്വാനം ചെയ്യുന്നു. ജീവിതത്തില്‍ വൈകിയാണെങ്കിലും അവന്‍ അവന്‍റെ കടങ്ങള്‍ ഓരോന്നായി വീട്ടിക്കൊണ്ടിരിക്കുകയാണ്. പരമാവധി അവസരങ്ങള്‍ ലഭിക്കുന്നുമുണ്ട് അവന്.' ഹാര്‍ദിക് പറഞ്ഞു.

തുടർച്ചയായ രണ്ട് മത്സരങ്ങളിലെ മോശം ഫോമിന് ശേഷം തകർപ്പൻ തിരിച്ചുവരവാണ് സൂര്യകുമാർയാദവ് മൂന്നാം ടി20 യില്‍ നടത്തിയത്. വിൻഡീസിനെ ഒറ്റക്ക് തോളിലേറ്റിയ ഓപ്പണർ കെയിൽ മെയേഴ്‌സിനെ അതേ നാണയത്തിലാണ് സൂര്യകുമാർ തിരിച്ചടിച്ചത്. 44 പന്തിൽ നാല് സിക്‌സുകളുടേയും എട്ട് ഫോറുകളുടേയും അകമ്പടിയിൽ സൂര്യകുമാർ 76 റൺസ് എടുത്തു. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരോവര്‍ ബാക്കി നില്‍ക്കേ മറികടന്നു.

TAGS :

Next Story