Quantcast

സഞ്ജുവിന്റെ ഇന്നിങ്‌സിന് അതേ നാണയത്തിൽ മറുപടി; കേരളത്തിന് തോൽവി

ഒമ്പതു വിക്കറ്റിനാണ് ഗുജറാത്ത് കേരളത്തെ തോൽപ്പിച്ചത്‌

MediaOne Logo

abs

  • Published:

    4 Nov 2021 11:40 AM GMT

സഞ്ജുവിന്റെ ഇന്നിങ്‌സിന് അതേ നാണയത്തിൽ മറുപടി; കേരളത്തിന് തോൽവി
X

ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഉയർത്തിയ 124 റൺസിന്റെ വിജയലക്ഷ്യം 15.3 ഓവറിൽ ഗുജറാത്ത് മറികടന്നു.

ഓപ്പണർമാരായ പ്രിയങ്ക് പഞ്ചൽ, എസ്.ഡി ചൗഹാൻ എന്നിവരുടെ ഇന്നിങ്സുകളാണ് ഗുജറാത്തിന് ജയമൊരുക്കിയത്. 46 പന്തിൽ നിന്ന് രണ്ടു സിക്സും എട്ടു ഫോറുമടക്കം 66 റൺസെടുത്ത പ്രിയങ്ക് പഞ്ചലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. ചൗഹാൻ 40 പന്തിൽ നിന്ന് മൂന്നു ഫോറും രണ്ടു സിക്സും സഹിതം 50 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത കേരളത്തിന് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 പന്തുകൾ നേരിട്ട് രണ്ടു സിക്സും മൂന്നു ഫോറുമടക്കം 54 റൺ്‌സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. റോബിൻ ഉത്തപ്പ അടക്കമുള്ള മറ്റു ബാറ്റർമാർക്കൊന്നും കാര്യമായ സംഭാവന ചെയ്യാനായില്ല. ഗുജറാത്തിനായി റൂഷ് കലാരിയ നാല് ഓവറിൽ 31 റണ്‌സ്‌ന വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story