ലോകകപ്പ് ട്വൻറ്റി 20 : സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം

MediaOne Logo

Web Desk

  • Updated:

    2021-10-19 01:24:07.0

Published:

19 Oct 2021 1:24 AM GMT

ലോകകപ്പ് ട്വൻറ്റി 20 : സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം
X

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ട്വന്റി 20 സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം.189 റൺസ് പിന്തുടർന്ന ഇന്ത്യ ഒരോവർ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ജയിച്ചത്. ഇഷൻ കിഷനും കെ.എൽ രാഹുലും അർധ സെഞ്ച്വറി നേടി.


ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ച കോഹ്‌ലിയെ ഇന്ത്യൻ ബൗളർമാർ കൈവിട്ടു. തുടക്കം മുതൽ ഇംഗ്ലീഷ് ബാറ്റർമാർ കത്തിക്കയറി. ബെയർസ്റ്റോയും ലിവിങ്സ്റ്റണും മൊയീൻ അലിയുമൊക്കെ ഇന്ത്യൻ ബൗളർമാരെ നന്നായി തല്ലി. ഭുവനേശ്വർ കുമാർ 54 റൺസും രാഹുൽ ചഹാർ 43 റൺസും വഴങ്ങി. ശമി 40 റൺസ് നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുംറ മാത്രം റൺസ് വഴങ്ങാൻ പിശുക്ക് കാട്ടി. ഇംഗ്ലണ്ട് സ്കോർ 188 .

ബൗളിങിലെ പിഴവിന് ബാറ്റിങ് സംഘം പരിഹാരം കണ്ടു. ഇഷൻ കിഷനും കെ.എൽ രാഹുലും കിട്ടിയ തല്ല് തിരികെ നൽകി അർധസെഞ്ചുറി നേടി.ഒടുവിൽ ഋഷഭ് പന്തും ഹർദിക്ക് പാണ്ഡേയും ഫിനിഷിങ് ചുമതല ഏറ്റെടുത്തപ്പോൾ ഒരോവർ ബാക്കി നിൽക്കെ ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തി.

TAGS :

Next Story