Quantcast

ടെസ്റ്റ് റാങ്കിംഗ്: കോഹ്‌ലി ആദ്യ പത്തിന് പുറത്ത്, പന്ത് അഞ്ചാം സ്ഥാനത്ത്

പരമ്പരയിൽ കളിക്കാതിരുന്ന രോഹിത് ശർമ പട്ടികയിൽ ഒമ്പതാമതാണ്

MediaOne Logo

Sports Desk

  • Updated:

    2022-07-06 10:50:21.0

Published:

6 July 2022 10:36 AM GMT

ടെസ്റ്റ് റാങ്കിംഗ്: കോഹ്‌ലി ആദ്യ പത്തിന് പുറത്ത്, പന്ത് അഞ്ചാം സ്ഥാനത്ത്
X

ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആദ്യ പത്തിന് പുറത്ത്. അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റിൽ തിളങ്ങിയ റിഷബ് പന്ത് അഞ്ചാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് ശേഷം പുറത്തിറങ്ങിയ പട്ടികയിലാണ് പന്ത് മുന്നേറുകയും കോഹ്‌ലി തിരിച്ചടി നേരിടുകയും ചെയ്തത്. അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ഏഴുവിക്കറ്റിന് വിജയിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ സ്‌കോർ മറികടക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ച ജോ റൂട്ടും ജോണി ബെയർസ്‌റ്റോയും ആദ്യ പത്തിലുണ്ട്. ജോ റൂട്ട് ഒന്നാം സ്ഥാനത്തുള്ളപ്പോൾ ബെയർസ്‌റ്റോ 11 സ്ഥാനങ്ങൾ മറികടന്ന് പത്താമതായി.



ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറിയും അർധ സെഞ്ച്വറിയും നേടിയ പന്ത് അഞ്ചു സ്ഥാനങ്ങൾ മറികടന്നാണ് മികച്ച അഞ്ചാമത്തെ ടെസ്റ്റ് ബാറ്ററായത്. ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിൽ വിരാട് കോഹ്‌ലി 11, 20 എന്നിങ്ങനെയാണ് റൺസ് നേടിയിരുന്നത്. തുടർന്ന് പത്താം സ്ഥാനത്തുണ്ടായിരുന്ന താരം 13ാമതായിരിക്കുകയാണ്. പരമ്പരയിൽ കളിക്കാതിരുന്ന രോഹിത് ശർമ പട്ടികയിൽ ഒമ്പതാമതാണ്. താരത്തിന് ഒരു സ്ഥാനം നഷ്ടമായി. മറ്റൊരു ഇന്ത്യൻ താരവും ആദ്യ പത്തിലില്ല.



പാറ്റ് കുമ്മിൻസ് ഒന്നാം സ്ഥാനത്തുള്ള ടെസ്റ്റ് ബോളിങ് പട്ടികയിൽ രവിചന്ദ്രൻ അശ്വിൻ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്ത് അവസാന ടെസ്റ്റിലെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ്. ആദ്യ പത്തിൽ മറ്റു ഇന്ത്യൻ ബോളർമാരില്ല. ഇന്ത്യക്കെതിരെയുള്ള ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേടിയതടക്കം മികച്ച പ്രകടനം നടത്തിയ ജെയിംസ് ആൻഡേഴ്‌സൺ റാങ്കിംഗിൽ ഒരു സ്ഥാനം കയറി ആറാമതായി. ടെസ്റ്റ് ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജയാണ് ഒന്നാമത്. രണ്ടാമതുള്ള അശ്വിനാണ് പട്ടികയിലെ മറ്റൊരു ഇന്ത്യൻ താരം.

ICC Test rankings: Kohli outside top 10, Pant fifth

TAGS :

Next Story