അമ്പയറിന് നേരെ ഐസ് ബാഗ് എറിഞ്ഞു ; ടിം ഡേവിഡിന് വീണ്ടും ഡി മെറിറ്റ് പോയിന്റ് പിഴ

അഹമ്മദാബാദ് : ഐപിഎൽ ഫൈനലിനിടെ അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിഞ്ഞതിന് ബെംഗളൂരുവിന്റെ ഓസീസ് താരം ടിം ഡേവിഡിന് ഡി മെറിറ്റ് പോയിന്റ് പിഴ. ഐപിഎല്ലിലെ അച്ചടക്കനിയമങ്ങളിലെ ലെവൽ 1 നിയമങ്ങൾ താരം ലംഘിച്ചെന്ന് ചൂണ്ടി കാട്ടിയാണ് നടപടി. മാച്ച് ഫീയുടെ 50 ശതമാനവും പിഴ ഇനത്തിൽ താരം കെട്ടിവെക്കണം.
നേരത്തെ മുംബൈക്കെതിരായ മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരിൽ താരം ഡി മെറിറ്റ് പോയിന്റ് സ്വന്തമാക്കിയിരുന്നു. ഇതോടെ അടുത്ത വർഷത്തെ ആദ്യ മത്സരത്തിൽ താരത്തിന് കളത്തിലിറങ്ങാൻ ആവില്ല.
Next Story
Adjust Story Font
16

