Quantcast

ഒരു ഐപിഎൽ സീസണിൽ ഇന്ത്യക്കാരന്റെ കൂടുതൽ സിക്സ് ; അഭിഷേക് ശർമയുടെ റെക്കോർഡ് ഇനി പഴങ്കഥ

MediaOne Logo

Sports Desk

  • Published:

    17 May 2026 10:14 PM IST

ഒരു ഐപിഎൽ സീസണിൽ ഇന്ത്യക്കാരന്റെ കൂടുതൽ സിക്സ് ; അഭിഷേക് ശർമയുടെ റെക്കോർഡ് ഇനി പഴങ്കഥ
X

ന്യൂഡൽഹി : ഒരു ഐപിഎൽ സീസണിൽ കൂടുതൽ സിക്സടിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി വൈഭവ് സൂര്യവൻഷിക്ക് സ്വന്തം. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് കൗമാര താരം ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. 2024 സീസണിൽ അഭിഷേക് ശർമ നേടിയ 42 സിക്സറുകളുടെ റെക്കോർഡാണ് വൈഭവ് തകർത്തത്. ഇന്നത്തെ മത്സരത്തിലെ മൂന്ന് സിക്സ് ഉൾപ്പടെ 43 സിക്സറുകളാണ് വൈഭവ് ഇതുവരെ നേടിയിട്ടുള്ളത്. 43 ബൗണ്ടറികളും താരം ഈ സീസണിൽ നേടിയിട്ടുണ്ട്.

2025ൽ 39 സിക്‌സറുകൾ നേടിയ ശ്രേയസ് അയ്യരാണ് ലിസ്റ്റിലെ മൂന്നാമൻ. 2016, 2024 സീസണുകളിൽ 38 സിക്സ് വീതം നേടിയ വിരാട് കോഹ്‌ലിയാണ് ആദ്യ അഞ്ചിലുള്ള മറ്റൊരു താരം. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവും 38 സിക്സ് അടിച്ചിരുന്നു.

TAGS :

Next Story