Quantcast

ബാറ്റിൽ എഐ ചിപ്പോ? ചോദ്യത്തിന് രസകരമായ മറുപടിയുമായി കൗമാര താരം വൈഭവ് സൂര്യവൻഷി

MediaOne Logo

Sports Desk

  • Published:

    30 April 2026 5:30 PM IST

ബാറ്റിൽ എഐ ചിപ്പോ? ചോദ്യത്തിന് രസകരമായ മറുപടിയുമായി കൗമാര താരം വൈഭവ് സൂര്യവൻഷി
X

ന്യൂ ഡൽഹി: ബാറ്റിൽ എഐ ചിപ്പ് വെച്ചിട്ടുണ്ട് എന്ന വിചിത്രമായ ആരോപണങ്ങൾക്ക് മറുപടി നൽകി കൗമാര താരം വൈഭവ് സൂര്യവൻഷി. പഞ്ചാബ് കിൻസിനെതിരായ മത്സരത്തിന് ശേഷം രാജസ്ഥാൻ റോയൽസ് മീഡിയ ടീം പകർത്തിയ വീഡിയോയിലാണ് താരത്തിന്റെ രസകരമായ മറുപടി പുറത്തുവന്നത്. ബുധനാഴ്ചയാണ് വിഡിയോ റോയൽസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

പഞ്ചാബിനെതിരായ മത്സരത്തിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതിന് ശേഷം സീസണിൽ 400 റൺസെന്ന കടമ്പ കടക്കുന്ന ആദ്യ താരവുമായി വൈഭവ് മാറി. ബാറ്റിലെ എഐ ചിപ്പ് ആരോപണങ്ങളെ കുറിച്ച് എന്ത് പറയുന്നു എന്ന രാജസ്ഥാൻ സോഷ്യൽ മീഡിയ ആദമിന്റെ ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞത് ഇങ്ങനെയാണ്. 'ദൈവം തന്നെ അത് (എഐ ചിപ്പ്) അതിന്റെ ഉള്ളിൽ വെച്ച് തന്നതാണ്. ബാറ്റിന്റെ ഉള്ളിൽ എന്തോ വെക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞു. ഞാൻ അത് ഉപയോഗിക്കുന്നു എന്ന് മാത്രം' ഹിന്ദിയിൽ നടന്ന സംഭാഷണത്തിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വെറും 37 പന്തിൽ നിന്ന് 103 റൺസ് നേടിയ സൂര്യവൻഷിയുടെ ഇന്നിംഗ്സ് കണ്ട് അമ്പരന്ന പാകിസ്താൻ അനലിസ്റ്റ് നൗമാൻ നിയാസ് ആണ് ഇത്തരമൊരു പരാമർശം നടത്തിയത്.

"ഒന്ന് ആലോചിച്ചു നോക്കൂ... അവന്റെ ബാറ്റ് ഒന്ന് പരിശോധിക്കണം... അവൻ മിക്കവാറും ഒരു എഐ ചിപ്പ് ഉപയോഗിക്കുന്നുണ്ടാകും... അവൻ അവിശ്വസനീയമാണ്," എന്നായിരുന്നു നിയാസിന്റെ വാക്കുകൾ.

പഞ്ചാബിനെതിരായ മത്സരത്തിൽ ഐപിഎൽ സീസണിൽ വേഗത്തിൽ 400 റൺസെടുക്കുന്ന താരമായി മാറി വൈഭവ്. 167 പന്തിൽ നിന്നാണ് താരം ആ സ്കോറിലെത്തിയത്. 188 പന്തിൽ 400 റൺസെടുത്ത ആന്ദ്രേ റസലിന്റെ റെക്കോർഡാണ് കൗമാര താരം മറികടന്നത്.

TAGS :

Next Story