Quantcast

ഗില്ലും സുദർഷനും വീണു ; ഓറഞ്ച് ക്യാപ് ഉറപ്പിച്ച് വൈഭവ്

MediaOne Logo

Sports Desk

  • Published:

    31 May 2026 8:09 PM IST

ഗില്ലും സുദർഷനും വീണു ; ഓറഞ്ച് ക്യാപ് ഉറപ്പിച്ച് വൈഭവ്
X

അഹമ്മദാബാദ് : 2026 ഐപിഎൽ സീസണിലെ ഓറഞ്ച് ക്യാപ് ഉറപ്പിച്ച് വൈഭവ് സൂര്യവൻഷി. 16 ഇന്നിങ്സിൽ നിന്ന് 776 റൺസാണ് കൗമാര താരത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും ഉൾപ്പെടെയാണ് വൈഭവ് ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്നത്.

രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ശുഭ്മാൻ ഗിൽ 732 റൺസും മൂന്നാമതുള്ള സായ് സുദർഷൻ 722 റൺസുമാണ് നേടിയത്. സായ് 17 മത്സരവും ഗിൽ 16 മത്സരവുമാണ് കളിച്ചത്.

ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇതോടെ വൈഭവ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ സായ് സുദർഷൻ കുറിച്ച റെക്കോർഡാണ് താരം മറികടന്നത്.

TAGS :

Next Story