Quantcast

വിജയ് ഹസാരെ ട്രോഫി: വിദർഭക്ക് കന്നി കിരീടം: ഫൈനലിൽ തോൽപിച്ചത് സൗരാഷ്ട്രയെ

MediaOne Logo

Sports Desk

  • Published:

    18 Jan 2026 11:23 PM IST

വിജയ് ഹസാരെ ട്രോഫി: വിദർഭക്ക് കന്നി കിരീടം: ഫൈനലിൽ തോൽപിച്ചത് സൗരാഷ്ട്രയെ
X

ബംഗളൂരു: അഥർവ തൈഡെയുടെ സെഞ്ച്വറി മികവിൽ വിദർഭ വിജയ് ഹസാരെ ട്രോഫി കന്നി കിരീടം സ്വന്തമാക്കി. ഫൈനലിൽ സൗരാഷ്ട്രയെ 38 റൺസിനാണ് തോൽപിച്ചത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിലായിരുന്നു ഫൈനൽ മത്സരം. വിദർഭ ഉയർത്തിയ 318 റൺസിന്റെ കൂറ്റൻ സ്കോർ പിന്തുടർന്ന സൗരാഷ്ട്ര 279 റൺസിന് പുറത്തായി.

ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദർഭക്ക് തൈഡെയും അമൻ മൊഖാഡെയും ചേർന്ന് മികച്ച തുടക്കം നൽകി. 80 റൺസുമായി മൊഖാഡെ പുറത്തായതിന് ശേഷം, തൈഡെയും യാഷ് റാത്തോഡും ടീമിനെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213 എന്ന നിലയിലെത്തിച്ചു. 97 പന്തിൽ നിന്ന് 15 ബൗണ്ടറിയും മൂന്ന് സിക്സറുകളും നേടി മികച്ച പ്രകടനത്തിലൂടെ അഥർവ തൈഡെ സെഞ്ച്വറി പൂർത്തിയാക്കി. 50 ഓവർ പൂർത്തിയാകുമ്പോൾ വിദർഭ എട്ട് വിക്കറ്റ് നഷ്ടത്തിൽ 318 എന്ന സ്‌കോറിൽ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രക്ക് തുടക്കത്തിലേ തകർച്ച നേരിട്ടു. അവരുടെ മികച്ച രണ്ട് റൺ സ്‌കോറർമാരായ ഹാർവിക് ദേശായിയും വിശ്വരാജ്‌സിങ് ജഡേജയും പവർപ്ലേയിൽ പുറത്തായി, അധികം താമസിയാതെ സമർ ഗജ്ജറും പുറത്തായതോ കാര്യങ്ങൾ അവതാളത്തിലായി. പ്രേരക് മങ്കാദും ചിരാഗ് ജാനിയും ശക്തമായി പൊരുതിയെങ്കിലും, ഒടുവിൽ 279 റൺസിന്‌ സൗരാഷ്ട്ര ഓൾ ഔട്ടായി.

TAGS :

Next Story