ഒരേയൊരു കോഹ്ലി; 14000 റൺസ് പിന്നിട്ട് മുന്നോട്ട്, ഫീൽഡിങിലും റെക്കോർഡ്
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറിയുമായി താരം മുന്നേറുകയാണ്

ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരായ മത്സരത്തിൽ 14,000 റൺസ് എന്ന നാഴികകല്ല് പിന്നിട്ട് വിരാട് കോഹ്‌ലി. വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരത്തിന്റെ റെക്കോർഡും 34 കാരൻ സ്വന്തമാക്കി. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനെയാണ് മറികടന്നത്. 287 ഇന്നിങ്‌സുകളിൽ നിന്നാണ് കോഹ്‌ലി 14000 തൊട്ടത്. 350 ഇന്നിങ്‌സുകളാണ് 14000 റൺസിനായി സച്ചിൻ എടുത്തത്.
𝐑𝐢𝐝𝐢𝐧𝐠 𝐚𝐥𝐨𝐧𝐠𝐬𝐢𝐝𝐞 𝐥𝐞𝐠𝐞𝐧𝐝𝐬 👑
— ICC (@ICC) February 23, 2025
Virat Kohli joins Sachin Tendulkar & Kumar Sangakkara in the 14k ODI runs club 🤩 pic.twitter.com/2GmnWcZzcK
പാകിസ്താനെതിരായ മത്സരത്തിൽ വ്യക്തിഗത സ്‌കോർ 15ൽ നിൽക്കെയാണ് താരം ഇതിഹാസ ക്ലബിലേക്ക് നടന്നുകയറിയത്. കുമാർ സംഗക്കാരയാണ് 14000 കടന്ന മറ്റൊരു ബാറ്റർ. ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയുടെ ഫീൽഡിങിലും അപൂർവ്വ റെക്കോർഡ് കോഹ്ലിയെ തേടിയെത്തിയിരുന്നു. ഇന്ത്യക്കായി ഏകദിനത്തിൽ കൂടുതൽ ക്യാച്ചെടുക്കുന്ന ഫീൽഡറായാണ് ഇന്ത്യൻ മുൻ നായകൻ മാറിയത്. മത്സരത്തിൽ രണ്ടു ക്യാച്ചുകളാണ് കോഹ്ലി നേടിയത്. പാക് താരങ്ങളായ കുഷ്ദിൽ ഷാ, നസിം ഷാ എന്നിവരുടെ ക്യാച്ചാണ് കൈപിടിയിലൊതുക്കിയത്. മുൻ ഇന്ത്യൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിലുള്ള (156) റെക്കോർഡാണ് പഴങ്കഥയാക്കിയത്. 140 ക്യാച്ചെടുത്ത സച്ചിൻ ടെണ്ടുൽക്കറാണ് മൂന്നാമത്.
Adjust Story Font
16

