Quantcast

"കാൻസറിനെ തോൽപ്പിച്ചുള്ള താങ്കളുടെ മടങ്ങിവരവ് ഇപ്പോഴും ഞങ്ങൾക്ക് പ്രചോദനമാണ്"- യുവിയുടെ കത്തിന് കോഹ്ലിയുടെ മറുപടി

കഴിഞ്ഞ ദിവസമാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക് യുവി വൈകാരികമായൊരു കുറിപ്പെഴുതിയത്

MediaOne Logo

Sports Desk

  • Updated:

    2022-02-23 10:21:50.0

Published:

23 Feb 2022 8:15 AM GMT

കാൻസറിനെ തോൽപ്പിച്ചുള്ള താങ്കളുടെ മടങ്ങിവരവ് ഇപ്പോഴും ഞങ്ങൾക്ക് പ്രചോദനമാണ്- യുവിയുടെ കത്തിന് കോഹ്ലിയുടെ മറുപടി
X

മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങ് തനിക്കെഴുതിയ കത്തിന് മറുപടിയുമായി വിരാട് കോഹ്‍ലി. ക്രിക്കറ്റ് ലോകത്ത് മാത്രമല്ല മുഴുവൻ മനുഷ്യർക്കും യുവി വലിയ പ്രചോദനമാണെന്ന് കോഹ്‍ലി പറഞ്ഞു.

"പ്രിയപ്പെട്ട യുവി, ഈ കത്തിന് ഒരുപാട് നന്ദി. കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്കുള്ള താങ്കളുടെ മടങ്ങിവരവ് മുഴുവൻ മനുഷ്യർക്കും വലിയ പ്രചോദനമാണ്. നിങ്ങളുടെ ചുറ്റുമുള്ള മനുഷ്യരോട് എപ്പോഴും വലിയ സ്‌നേഹവും കരുതലും നിങ്ങൾ കാത്തുവച്ചിരുന്നു. എല്ലാ ആശംസകളും നേരുന്നു"-. കോഹ്‍ലി ട്വിറ്ററിൽ കുറിച്ചു. യുവരാജ് തനിക്കെഴുതിയ കത്തിന്‍റേയും സമ്മാനത്തിന്‍റേയും ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് കോഹ്‍ലി മറുപടി എഴുതിയത്.

കഴിഞ്ഞ ദിവസമാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക് യുവി വൈകാരികമായൊരു കുറിപ്പെഴുതിയത്. ഡൽഹിയിലെ ആ കൊച്ചു പയ്യന് എന്ന മുഖവുരയോടെ ട്വിറ്ററിലാണ് യുവി കത്ത് പങ്കുവച്ചത്. പുതുതലമുറക്ക് വിരാട് വലിയ പ്രചോദനമാണെന്നും വ്യക്തി എന്ന നിലയിലും ക്രിക്കറ്റർ എന്ന് നിലയിലും വിരാടിന്‍റെ വളർച്ചക്ക് താൻ സാക്ഷിയാണെന്നും യുവി കത്തില്‍ കുറിച്ചു.

TAGS :

Next Story