Quantcast

ആ സ്പെൽ ബുംറ ചോദിച്ചു വാങ്ങി; പിന്നെ നടന്നത് ചരിത്രം

ഓവലിലെ ചരിത്രവിജയത്തിന് ശേഷം മനസ്സ് തുറന്ന് ക്യാപ്റ്റൻ വിരാട് കോലി

MediaOne Logo

Sports Desk

  • Updated:

    2021-09-07 07:26:25.0

Published:

7 Sept 2021 11:54 AM IST

ആ സ്പെൽ ബുംറ ചോദിച്ചു വാങ്ങി; പിന്നെ നടന്നത് ചരിത്രം
X

ഓവലിൽ നേടിയ ചരിത്രവിജയത്തിന് ശേഷം ഇന്ത്യൻ ഫാസ്റ്റ്ബൌളർ ജസ്പ്രീത് ബുംറ ചോദിച്ച് വാങ്ങിയ സ്പെല്ലിനെക്കുറിച്ച് മനസ്സ് തുറന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി.

ഓവലിൽ രണ്ടാം ഇന്നിംഗ്സിൽ ഒൻപത് മെയ്ഡിനടക്കം ഇരുപത്തേഴ് റണ്‍സ് മാത്രം വിട്ട് നൽകി രണ്ട് വിക്കറ്റ് പിഴുത ജസ്പ്രീത് ബുംറയുടെ പ്രക്ടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു.

'ബുംറയെറിഞ്ഞ ആ സ്പെൽ അവൻ എന്നോട് ചോദിച്ച് വാങ്ങിയതാണ്. മത്സരത്തിനിടെ പന്തിന് റിവേഴ്സ് സ്വിങ്ങ് ലഭിക്കുന്നു എന്ന് കണ്ടതും അവൻ എൻ്റെ അടുത്ത് വന്ന് പന്ത് ചോദിച്ചു. ആ സ്പെല്ലിൽ വീണ നിർണായകമായ രണ്ട് വിക്കറ്റുകളാണ് കളി നമുക്കനുകൂലമാക്കിയത്'. കോലി പറഞ്ഞു.

തുടർച്ചയായ ഓവറുകളിൽ ഒലി പോപ്പിനേയും ജോണി ബെയർസ്റ്റോയെയുമാണ് ബുംറ കൂടാരം കയറ്റിയത്

ടെസ്റ്റ് ക്രിക്കറ്റിൽ നൂറു വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന ഇരുപത്തിമൂന്നാമത് ഇന്ത്യൻ ബൌളറാണ് ബുംറ. ഏറ്റവും കുറഞ്ഞ കളിയിൽ ഈ നേട്ടം കരസ്ഥമാക്കുന്ന താരമെന്ന റെക്കോർഡും ബുംറ തൻ്റെ പേരിലാക്കി.

TAGS :

Next Story