Quantcast

സ്‌കോർബോർഡിൽ എന്താ ഈ മരം? തെരഞ്ഞ് ക്രിക്കറ്റ് പ്രേമികൾ

ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ ഫൈനലിൽ എത്തി. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ 15 റൺസിന് പരാജയപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    24 May 2023 2:55 AM GMT

IPL Score Card,
X

ഐപിഎല്ലിലെ സ്കോര്‍കാര്‍ഡ് 

ചെന്നൈ: ഐ.പി.എൽ ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർകിങ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലെ മത്സരത്തിൽ കളി കണ്ടവരുടെയെല്ലാം കണ്ണിലുടക്കിയതായിരുന്നു സ്‌കോർബോർഡ്. സ്‌കോർബോർഡിൽ ഡോട്ട് ബോൾ കാണിക്കുന്നിടത്ത് മരത്തിന്റെ ചിത്രമാണ് കൊടുത്തിരുന്നത്. ഇതാണ് കാണികളിൽ സംശയത്തിനിടയാക്കിയത്.

മരത്തിൻെറ ചിത്രം കാണിച്ചതിന് വ്യക്തമായ കാരണമുണ്ടെന്നാണ് ബി.സി.സി.ഐ അറിയിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിൻെറ പ്രതിബദ്ധതയുടെ ഭാഗമായുള്ള ഒരു പുത്തൻ പദ്ധതിയായാണ് ഗ്രാഫിക്സിൽ മരത്തെ കൊണ്ടുവന്നത്. പ്ലേ ഓഫിൽ എറിയുന്ന ഓരോ ഡോട്ട് ബോളിനും 500 മരം നട്ടു വളർത്താൻ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. ഐ.പി.എല്ലിൽ ഇനിയുള്ള മത്സരങ്ങളിലെ ഡോട്ട് ബോളുകൾ അത്രമാത്രം നി‍ർണായകമാണെന്ന് അർഥം. അതേസമയം രസകരമായ കമന്റുകളിലൂടെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

അതേസമയം ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ ഫൈനലിൽ എത്തി. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ 15 റൺസിന് പരാജയപ്പെടുത്തി. ചെന്നൈയുടെ പത്താം ഫൈനലാണിത്. അക്ഷരാർത്തത്തിൽ മഞ്ഞക്കടലായിരുന്നു ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം. സ്വന്തം ആരാധകരെ സാക്ഷിനിർത്തി ചെന്നൈ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 157 ന് എല്ലാവരും പുറത്ത്. തല ധോണിയും സംഘവും പത്താം തവണയും ഐ.പി.എൽ ഫൈനലിൽ.

TAGS :

Next Story