Quantcast

വിരാട് കോഹ്‌ലിയുടെ ടി20 ടീമിലെ സ്ഥാനം തുലാസിൽ; പുറത്തേക്കോ?

ഒക്ടോബറിൽ ആസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ഇപ്പോഴത്തെ ഫോമിലാണെങ്കിൽ കോഹ്‌ലിയുടെ കാര്യത്തിൽ ബി.സി.സി.ഐക്ക് ആലോചിക്കേണ്ടി വരും.

MediaOne Logo

Web Desk

  • Updated:

    2022-07-07 07:21:33.0

Published:

7 July 2022 7:20 AM GMT

വിരാട് കോഹ്‌ലിയുടെ ടി20 ടീമിലെ സ്ഥാനം തുലാസിൽ; പുറത്തേക്കോ?
X

മുംബൈ: ടി20 നായകസ്ഥാനം രാജിവെച്ച് ഒമ്പത് മാസം പിന്നിടുമ്പോൾ വിരാട് കോഹ്‌ലി ടീമിൽ തന്നെ സ്ഥാനമുറപ്പിക്കാൻ പൊരുതേണ്ട അവസ്ഥ. ഒക്ടോബറിൽ ആസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ഇപ്പോഴത്തെ ഫോമിലാണെങ്കിൽ കോഹ്‌ലിയുടെ കാര്യത്തിൽ ബി.സി.സി.ഐക്ക് ആലോചിക്കേണ്ടി വരും. വെസ്റ്റ്ഇൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ കോഹ്‌ലിയും രോഹിതും അടങ്ങിയ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

മങ്ങിയ ഫോം നിലനിൽക്കെ തന്നെ നിരന്തരം വിശ്രമം അനുവദിക്കുന്നതിനെതിരെയും വിമർശം ഉയർന്നിരുന്നു. എന്നാൽ വിൻഡീസിനെതിരായ ടി20 പരമ്പരയിൽ ഇവർ തിരിച്ചെത്തിയേക്കുമന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. കോഹ് ലിയെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ടിനെതിരെയും വിൻഡീസിനെതിരെയും നടക്കുന്ന പരമ്പരകൾ അതിനിർണായകമാണ്. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20 പരമ്പരകൾ ഉണ്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളിലേക്കാണ് പരിഗണിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ടി20യിൽ മധ്യനിരയിൽ കോഹ്‌ലിയെ ഉൾപ്പെടുത്തണോ എന്നതു സംബന്ധിച്ച് ഇന്ത്യൻ മാനേജ്‌മെന്റിനിപ്പോള്‍ വ്യക്തമായ ധാരണയില്ലെന്നാണ് റിപ്പോർട്ടുകൾ. വിൻഡീസിനെതിരെ ഏകദിന ടീമിനെ പ്രഖ്യാപിച്ചെങ്കിലും ടി20 ടീം ആയിട്ടില്ല. ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം വിലയിരുത്തിയാകും വിൻഡീസിനെതിരെയുള്ള ടി20 ടീമിനെ പ്രഖ്യാപിക്കുക. അങ്ങനെ വന്നാൽ വിരാട് കോഹ്‌ലിക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ടി20 മത്സരം നിർണായകമാണെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരുവർഷമായി സെലക്ടർമാരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമല്ല കോഹ്‌ലിയിൽ നിന്നുണ്ടാകുന്നത്. ഐപിഎല്ലിലും കോഹ്‌ലി ഫോം ഔട്ടായിരുന്നു.

തന്റെ പഴയ ഫോമിന്റെ പരിസരത്തൊന്നും കോഹ്‌ലി ഇപ്പോഴില്ല. ഇതേസമയം തന്നെയാണ് പ്രതിഭാധാരാളിത്തമുള്ള ഒത്തിരി യുവതാരങ്ങൾ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നത്. അല്ലെങ്കില്‍ കഴിവ് തെളിയിക്കാന്‍ കൂടുതല്‍ അവസരം കാത്തിരിക്കുന്നത്. സൂര്യകുമാർ യാദവ്, റിഷബ് പന്ത്, ദീപക് ഹൂഡ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ തുടങ്ങിയവരെല്ലാം കോഹ് ലിയുടെ സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ കെല്‍പുള്ളവരാണ്. അയർലാൻഡിനെതിരായ ടി20യിൽ ദീപക് ഹൂഡയും സഞ്ജു സാംസണും ടീമിലേക്ക് അർഹരെന്ന് തെളിയിച്ചുകഴിഞ്ഞു. ഇനി ഇരുവരെയും കേവലൊരു കളിയുടെ ബലത്തിൽ തള്ളിക്കളയാനും പറ്റില്ല. മറ്റുള്ളവർക്ക് ലഭിക്കുന്നത് പോലെയുള്ള കൂടുതൽ അവസരങ്ങൾ ഇരുവരും അർഹിക്കുന്നുണ്ട്.

ഇതിലേക്കാണ് കോഹ്‌ലിയുടെ ഫോമും ബി.സി.സിഐക്ക് മുന്നിലെത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഫോം വീണ്ടെടുത്ത് ടീമില്‍ അർഹനാണെന്ന് കോഹ് ലിക്ക് തന്നെ തെളിയിക്കേണ്ട അവസ്ഥയാണ്. അല്ലാത്ത പക്ഷം കോഹ്‌ലിക്കും പുറത്തിരിക്കേണ്ടി വരും.

Summary-Bad form-Virat KohlI t20 fututre hangs in the balance

TAGS :

Next Story