Quantcast

എന്തായിരിക്കും അഹമ്മദാബാദിലെ പിച്ച്? തന്ത്രങ്ങളൊരുക്കി ഇന്ത്യയും ആസ്‌ട്രേലിയയും

എന്ത് തരത്തിലുള്ള പിച്ചാകും അഹമ്മദാബാദിലേതെന്ന തരത്തിൽ ഇപ്പോൾ തന്നെ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    5 March 2023 12:48 PM GMT

Ahmedabad Pitch-Border–Gavaskar Trophy
X

അഹമ്മദാബാദിലെ പിച്ച് 

അഹമ്മദാബാദ്: ഇന്ത്യ-ആസ്‌ട്രേലിയ മത്സരത്തിനോടൊപ്പം തന്നെ പിച്ചും വാർത്തകളിൽ ഇടം നേടുകയാണ്. നടന്ന ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും മൂന്ന് ദിവസം കൊണ്ടാണ് കളി തീർന്നത്. സ്പിന്നർമാരെ അമിതമായി പിന്തുണക്കുന്ന പിച്ചിൽ നിന്ന് ആദ്യ രണ്ട് ടെസ്റ്റുകൾ ഇന്ത്യ കൊണ്ടുപോയപ്പോൾ മൂന്നാം ടെസ്റ്റിൽ ആസ്‌ട്രേലിയ തിരിച്ചിടിച്ചു. നാലാം ടെസ്റ്റ് നടക്കുന്ന അഹമ്മദാബാദിലെ പിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

എന്ത് തരത്തിലുള്ള പിച്ചാകും അഹമ്മദാബാദിലേതെന്ന തരത്തിൽ ഇപ്പോൾ തന്നെ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. മാർച്ച് ഒമ്പതിനാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിൽ ഇന്ത്യയിപ്പോൾ 3-1ന് മുന്നിലാണ്. നാഗ്പൂരിൽ ഇന്നിങ്‌സിനും 132 റൺസിനുമായിരുന്നു ഇന്ത്യയുടെ ജയം. ഡൽഹി രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനും ഇന്ത്യ ജയിച്ചു. ഇൻഡോർ ടെസ്റ്റിൽ ഒമ്പത് വിക്കറ്റിനായിരുന്നു ആസ്‌ട്രേലിയയുടെ ജയം.

എന്നാൽ അഹമ്മദാബാദിൽ ആര് ജയിക്കും. പിച്ച് എങ്ങനെയുള്ളതായിരിക്കവും. തനിക്ക് ഇതുവരെ ഒരു നിർദേശവും വന്നില്ലെന്നാണ് പിച്ച്ക്യുരേറ്റർ വ്യക്തമാക്കി ക്കഴിഞ്ഞു. മറ്റ് മത്സരങ്ങള്‍ക്ക് ഒരുക്കിയതുപോലുള്ള സാധാരണ പിച്ച് തന്നെയാണ് അഹമ്മദാബാദിലും ഒരുക്കുക- സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയും ഇക്കാര്യം വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിൽ ഇവിടെ അവസാനിച്ച രഞ്ജി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 500- റണ്‍സിലധികം സ്കോര്‍ ചെയ്തിരുന്നു.

ഗുജറാത്ത് ഇന്നിംഗ്സ് തോൽവി ഏറ്റുവാങ്ങിയെങ്കിലും രണ്ട് ഇന്നിംഗ്സുകളിലുമായി 200ലധികം റണ്‍സ് പിറന്നു. അത്തരത്തിലുള്ള പിച്ച് തന്നെയായിരിക്കും ആസ്ട്രേലിയക്കെതിരെയും ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മൂന്നാം ടെസ്റ്റ് മത്സരത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തിയേക്കും. അങ്ങനെ വന്നാല്‍ മുഹമ്മദ് സിറാജോ, ഉമേഷ് യാദവോ ആരെങ്കിലും ഒരാള്‍ പുറത്തിരിക്കേണ്ടിവരും. വന്‍ ക്ലിക്കായ രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരെ മാറ്റിയൊരു പരീക്ഷണത്തിന് ടീം ഇന്ത്യ മുതിരില്ല.

TAGS :

Next Story