Quantcast

'വിൽ യു മാരി മീ ശ്രേയങ്ക' ; വനിതാ പ്രീമിയർ ലീഗ് മത്സരത്തിനിടെ വിവാഹഭ്യാർത്ഥന വൈറൽ

കർണാടക സ്വദേശിയായ ശ്രേയങ്ക ഇന്ത്യക്കായി ആറ് ട്വന്റി 20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    28 Feb 2024 9:18 AM GMT

വിൽ യു മാരി മീ ശ്രേയങ്ക ; വനിതാ പ്രീമിയർ ലീഗ് മത്സരത്തിനിടെ വിവാഹഭ്യാർത്ഥന വൈറൽ
X

ബെംഗളൂരു: വനിതാ പ്രീമിയർ ലീഗിൽ തുടർച്ചയായി രണ്ടാം ജയവുമായി മുന്നേറുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്‌സിനെ എട്ട് വിക്കറ്റിനാണ് തോൽപിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറത്ത് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങിൽ ആർസിബി 12.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

എന്നാൽ മത്സരത്തിനിടയിലെ ചില ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായത്. റോയൽ ചലഞ്ചേഴ്‌സ് താരത്തോട് വിവാഹഭ്യാർത്ഥന നടത്തിയ ചിത്രങ്ങളാണ് വൈറലായത്. മത്സരത്തിനിടെ 'തന്നെ വിവാഹം ചെയ്യുമോ ശ്രേയങ്കാ പാട്ടിൽ' എന്ന ഹോൾഡിങ് ആരാധകർ ഉയർത്തികാട്ടുകയും ക്യാമറയിൽ ഇത് കാണിക്കുകയുമായിരുന്നു.

ഡഗ് ഔട്ടിൽ ആരാധക പ്രതികരണം കണ്ട ശ്രേയങ്കയും സഹതാരങ്ങളും ചിരിയോടെയാണ് ഇതിനെ എതിരേറ്റത്. ആർസിബി ഇന്നിങ്‌സിലെ ഏഴാം ഓവറിലാണ് സംഭവം. കർണാടക സ്വദേശിയായ ശ്രേയങ്ക ഇന്ത്യക്കായി ആറ് ട്വന്റി 20യും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ നാലും ട്വന്റി 20യിൽ എട്ടും വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആസ്‌ത്രേലിയക്കെതിരെയാണ് അവസാനമായി കളത്തിലിറങ്ങിയത്.

TAGS :

Next Story