Quantcast

രഞ്ജി ട്രോഫിയിൽ മിന്നും ഫോമിൽ യശസ്വി ജയ്സ്വാൾ

രണ്ട് ഇന്നിം​ഗ്സുകളിലായി സെഞ്ച്വറിയും അർധ സെഞ്ച്വറിയുമാണ് താരം നേടിയിരിക്കുന്നത്

MediaOne Logo

Sports Desk

  • Published:

    4 Nov 2025 10:36 PM IST

രഞ്ജി ട്രോഫിയിൽ മിന്നും ഫോമിൽ യശസ്വി ജയ്സ്വാൾ
X

രഞ്ജി ട്രോഫിയിൽ മിന്നും ഫോമിൽ യശസ്വി ജയ്സ്വാൾ

ജയ്പൂർ: രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനവുമായി യശസ്വി ജയ്സ്വാൾ. രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ രണ്ട് ഇന്നിം​ഗ്സുകളിലായി സെഞ്ച്വറിയും അർധ സെഞ്ച്വറിയുമാണ് താരം നേടിയിരിക്കുന്നത്. ഈ മികച്ച പ്രകടനത്തോടെ നവംബർ 16 ന് തുടങ്ങാനിരിക്കുന്ന സൗത്താഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുകയാണ് താരം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 254 റൺസിന് ആൾ ഔട്ടായി. മറുപടി ബാറ്റിം​ഗിന് ഇറങ്ങിയ രാജസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 617 റൺസ് എടുത്തു. ദീപക് ഹൂഡ ഡബിൾ സെഞ്ചുറി നേടി. രണ്ടാം ഇന്നിം​ഗ്സിൽ മുംബൈക്ക് 269 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളു. സമനിലയിലായ മത്സരത്തിൽ രാജസ്ഥാന് മൂന്ന് റൺസിന്റെ ലീഡ് ഉണ്ട്. പരിക്കിലായ ദീപക് ചഹറിന് പകരക്കാരനായാണ് ദീപക് ഹൂഡ ടീമിൽ എത്തിയത്. ഹിമാചൽ പ്രദേശുമായാണ് മുംബൈയുടെ അടുത്ത മത്സരം. ഹൈദരാബാദിനെയാണ് രാജസ്ഥാൻ അടുത്ത മത്സരത്തിൽ നേരിടാൻ പോവുന്നത്.

TAGS :

Next Story