Quantcast

ചഹൽ വീണ്ടും കിടന്നു, അതേ കിടത്തം: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

2019 ലോകകപ്പിൽ വാട്ടര്‍ബോട്ടിലുകളുമായി ബൗണ്ടറി ലൈനിനരികെ കിടക്കുന്ന ചാഹലിന്റെ മീം വൈറലായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-04-19 05:26:46.0

Published:

19 April 2022 5:23 AM GMT

ചഹൽ വീണ്ടും കിടന്നു, അതേ കിടത്തം: ഏറ്റെടുത്ത് സോഷ്യൽ മീഡിയ
X

മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഹാട്രിക് നേടിയതിന് പിന്നാലെ തന്റെ പ്രസിദ്ധമായ മീം പുനരാവിഷ്‌കരിച്ച് രാജസ്ഥാൻ റോയൽസ് സ്പിൻ ബൗളർ യൂസ്‌വേന്ദ്ര ചാഹൽ. 2019 ലോകകപ്പിൽ വാട്ടര്‍ബോട്ടിലുകളുമായി ബൗണ്ടറി ലൈനിനരികെ കിടക്കുന്ന ചഹലിന്റെ മീം വൈറലായിരുന്നു. ട്രോളന്മാരുടെ പ്രധാന മീം ആയി ഇപ്പോഴുമത് സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അത് വീണ്ടും പുനരാവിഷ്‌കരിക്കുകയാണ് ചഹൽ. പിന്നാലെ മീം തരംഗമാകുകയും ചെയ്തു.

'ഇതൊരു പഴയ മീം പോലെയാണ്. 2019 ലോകകപ്പില്‍ ഞാന്‍ ബൗണ്ടറിയിലായിരുന്നു. ആ മത്സരത്തില്‍ ഞാന്‍ കളിച്ചിരുന്നില്ല. ആ മീം അന്ന് വളരെയേറെ ശ്രദ്ധ നേടി' എന്നും ചാഹല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ശേഷം പറഞ്ഞു. ലോകകപ്പില്‍ കൂളിങ് ഗ്ലാസ് ധരിച്ചായിരുന്നു ചാഹലിന്‍റെ കിടപ്പ് എങ്കില്‍ ഐ.പി.എല്‍ ഹാട്രികിലെ ആഘോഷത്തില്‍ കണ്ണടയുണ്ടായിരുന്നില്ല. ഹാട്രികിന് പിന്നാലെ ചഹല്‍ നടത്തിയ ആഘോഷം ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഉള്‍പ്പടെയുള്ളവര്‍ ഏറ്റെടുത്തു.

ഐപിഎല്‍ കരിയറില്‍ ആദ്യമായിട്ടാണ് ചഹൽ ഹാട്രിക് നേടുന്നത്. മത്സരത്തിൽ അഞ്ച് വിക്കറ്റാണ് ചഹൽ വീഴ്ത്തിയത്. നാല് ഓവറിൽ 40 റൺസ് വഴിങ്ങിയായിരുന്നു ചഹലിന്റെ അഞ്ച് വിക്കറ്റ് നേട്ടം. മത്സരത്തിൽ ഏഴ് റൺസിന്റെ വിജയം രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുകയും ചെയ്തു. രാജസ്ഥാൻ ഉയർത്തിയ 217 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്തയ്ക്ക് 19.4 ഓവറിൽ 210 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അതിനുള്ളിൽ അവരുടെ എല്ലാവിക്കറ്റുകളും വീണു.

Summary- Yuzvendra Chahal Hattrick

TAGS :

Next Story