ഐപിഎല്ലിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മദ്യപാനം പൂർണമായി ഉപേക്ഷിച്ചു; വെളിപ്പെടുത്തലുമായി ചഹൽ
പുതിയ സീസണിന് മുന്നോടിയായുള്ള തയാറെടുപ്പിലാണ് പഞ്ചാബ് കിങ്‌സ് താരമായ യുസ്വേന്ദ്ര ചഹൽ

മുംബൈ: ഐപിഎല്ലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി മദ്യാപാനം പൂർണമായി ഉപേക്ഷിച്ചതായി വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. പഞ്ചാബ് കിങ്‌സ് താരമായ ചഹൽ പുതിയ സീസണിന് മുന്നോടിയായി പരിശീലനത്തിനിടെയാണ് ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് വ്യക്തമാക്കിയത്. പഞ്ചാബിനായി ഐപിഎൽ കിരീടം നേടാനുള്ള ഒരുക്കത്തിലാണ് താനെന്നും ഫിറ്റ്‌നസ് മെച്ചപ്പെടുത്തി ആത്മവിശ്വാസത്തോടെ കളിക്കാനാണു ശ്രമമമെന്നും ചഹൽ പറഞ്ഞു.
'കഴിഞ്ഞ ആറുമാസമായി ഞാൻ മദ്യമാനം പൂർണമായി നിർത്തിയിട്ട്. എനിക്ക് ഇപ്പോൾ 35 വയസായി. ഇനിയും നല്ല ആരോഗ്യത്തോടെ കളിക്കാനും ടീമിന് 150 ശതമാനം നൽകാനുമാണ് ആഗ്രഹം. സീനിയർ താരമെന്ന നിലയിൽ എന്നിൽ നിന്ന് പുതിയ താരങ്ങൾ എന്തെങ്കിലും പഠിക്കണമെന്ന് കരുതുന്നു' - -എബി ഡിവില്ലിയേഴ്‌സിന്റെ യുട്യൂബ് ചാനലിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവായി ഐപിഎല്ലിനെ കാണുന്നതായും താരം വെളിപ്പെടുത്തി. 2023ലാണ് ചഹൽ അവസാനമായി ഇന്ത്യൻ ജഴ്‌സിയണിഞ്ഞത്. 18 കോടി രൂപയ്ക്കാണ് ചഹലിനെ പഞ്ചാബ് ടീമിലെത്തിച്ചത്. ഇന്ത്യക്കായി 72 ഏകദിനങ്ങലും 80 ടി20 മത്സരങ്ങളും ചഹൽ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ നേരത്തെ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകൾക്കായി ചഹൽ കളത്തിലിറങ്ങിയിരുന്നു
Adjust Story Font
16

