Quantcast

ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

കടുപ്പമേറിയ ഈ ഘട്ടത്തിൽ എല്ലാവരിൽ നിന്നും പ്രാർഥനയും പിന്തുണയും ഉണ്ടാകണമെന്നും താരം കുറിച്ചു.

MediaOne Logo

Web Desk

  • Published:

    10 May 2021 8:55 AM GMT

ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു
X

ഇന്ത്യൻ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ആരോ​ഗ്യം വഷളായ അച്ഛൻ പ്രമോദ് കുമാർ ചൗള മരിച്ച വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 60 വയസായിരുന്നു.


പിതാവ് മരണപ്പെട്ട വിവരം അതിയായ ദുഖത്തോടെ അറിയിക്കുന്നതായി പിയൂഷ് ചൗള ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരോ​ഗ്യനില വല്ലാതെ മോശമായിരുന്നതായും ചൗള അറിയിച്ചു. കടുപ്പമേറിയ ഈ ഘട്ടത്തിൽ എല്ലാവരിൽ നിന്നും പ്രാർഥനയും പിന്തുണയും ഉണ്ടാകണമെന്നും താരം കുറിച്ചു.

അച്ഛനില്ലാത്ത ജീവിതം ഒരിക്കലുമിനി പഴയതുപോലെ ആയിരിക്കില്ല. തന്റെ കരുത്തിന്റെ പ്രധാനശക്തിയാണ് അച്ഛന്‍റെ വിയോഗത്തോടെ നഷ്ടമായതെന്നും ചൗള കുറിച്ചു.

ഇന്ത്യൻ ലെ​ഗ്സ്പിന്നറായ പിയൂഷ് ചൗള, ലോകകപ്പ് നേടിയ 2011 ഇന്ത്യൻ ടീമിൽ അം​ഗമായിരുന്നു. ഐ.പി.എല്ലിൽ കൊൽക്കത്ത താരമായിരുന്ന ചൗള ഈ സീസണിൽ മുംബൈ ഇന്ത്യൻസിലേക്ക് മാറിയിരുന്നു.

TAGS :

Next Story