Quantcast

കോഹ്‍ലിക്ക് അസുഖമെന്ന് അനുഷ്ക, ഇല്ലെന്ന് രോഹിതും; ഏത് വിശ്വസിക്കുമെന്ന് ആരാധകര്‍

കോഹ്ലിയുടെ സെഞ്ച്വറി ഇന്നിങ്സിന് ശേഷം ഭാര്യ അനുഷ്ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട സ്റ്റോറിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായതും കോഹ്ലി അസുഖബാധിതനാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നതും.

MediaOne Logo

Web Desk

  • Updated:

    2023-03-14 10:28:42.0

Published:

14 March 2023 10:26 AM GMT

Social Media,Rohit Sharma,Virat Kohlis Health,virat,rohit,fitness
X

രോഹിത് ശര്‍മയും വിരാട് കോഹ്ലിയും

വിരാട് കോഹ്ലിക്ക് ആരോഗ്യസംബന്ധമായ അസുഖമൊന്നുമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സോഷ്യല്‍ മീഡിയയില്‍ വരുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുതെന്നും കോഹ്ലിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും രോഹിത് വ്യക്തമാക്കി.

കോഹ്ലിയുടെ സെഞ്ച്വറി പ്രകടനം കൊണ്ട് ശ്രദ്ധേയമായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റിന് ശേഷമായിരുന്നു സംഭവം. മത്സരം സമനില ആയതിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു രോഹിത് കോഹ്ലിയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമാക്കിയത്.

കോഹ്ലിയുടെ സെഞ്ച്വറി ഇന്നിങ്സിന് ശേഷം ഭാര്യ അനുഷ്ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട സ്റ്റോറിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായതും കോഹ്ലി അസുഖബാധിതനാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നതും. ''ക്ഷീണിതനായ അവസ്ഥയിലും ഇങ്ങനെ ശാന്തതയോടെയുള്ള ഒരു ഇന്നിങ്സ്... നിങ്ങള്‍ എന്നെ എപ്പോഴും പ്രചോദിപ്പിക്കുകയാണ് കോഹ്ലീ....''. ഇതായിരുന്നു അനുഷ്കയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.


അനുഷ്കയുടെ സ്റ്റോറി കണ്ട കോഹ്ലി ആരാധകര്‍ അദ്ദേഹം അസുഖബാധിതനാണെന്ന് വ്യാഖ്യാനിക്കുകയും സംഭവം സോഷ്യല്‍ മീഡിയയിലും മറ്റും വലിയ ചര്‍ച്ചയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മത്സര ശേഷം ക്യാപ്റ്റന്‍ രോഹിതിനോട് മാധ്യമപ്രവര്‍ത്തകര്‍ കോഹ്ലിയുടെ അസുഖത്തെക്കുറിച്ച് ചോദിക്കുന്നത്. അപ്പോഴായിരുന്നു രോഹിതിന്‍റെ മറുപടി.

"നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം വിശ്വസിക്കരുത്. വിരാടിന് അസുഖമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, അദ്ദേഹത്തിന് കുറച്ച് ചുമ ഉണ്ടായിരുന്നു, അല്ലാതെ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല" രോഹിത് മത്സരശേഷം പത്രസമ്മേളനത്തിൽ പറഞ്ഞു.

1024 ദിവസത്തെ കാത്തിരിപ്പ്, സെഞ്ച്വറി നമ്പർ 75; കോഹ്‌ലി ദ ഗോട്ട്

ഒരു ടെസ്റ്റ് സെഞ്ച്വറിക്കായുള്ള വിരാട് കോഹ്‌ലിയുടെ മൂന്നു വർഷം നീണ്ട കാത്തിരിപ്പിനാണ് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലൂടെ വിരാമമായത്. കൃത്യം 1204 ദിവസങ്ങൾക്ക് ശേഷമാണ് വെള്ളക്കുപ്പായത്തിൽ മുൻ നായകന്‍ വീണ്ടും സെഞ്ച്വറി കുറിക്കുന്നത്. അതും ഓസ്‌ട്രേലിയ്‌ക്കെതിരെ. അഹമ്മദാബാദ് സ്‌റ്റേഡിയത്തിൽ പിറന്നത് കോലിയുടെ 28-ാം ടെസ്റ്റ് സെഞ്ച്വറിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 75-ാമത്തെയും.

അന്താരാഷ്ട്ര ശതകത്തിന്റെ എണ്ണത്തിൽ കോലിയുടെ അടുത്തൊന്നുമില്ല സജീവ ക്രിക്കറ്റിലെ താരങ്ങള്‍. 45 സെഞ്ച്വറി വീതം നേടിയ ജോ റൂട്ടും ഡേവിഡ് വാർണറുമാണ് മുൻ ഇന്ത്യൻ നായകന് പിറകിലുള്ളത്. 43 റൺസുമായി രോഹിത് ശർമ്മയും 42 സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്തുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.ടെസ്റ്റിൽ 39 സെഞ്ച്വറികളുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും 29 സെഞ്ച്വറിയുമായി വിവിഎസ് ലക്ഷ്മണും മാത്രമാണ് ഇനി കോഹ്‌ലിക്ക് മുമ്പിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ചേതേശ്വർ പുജാരയുടെ പേരില്‍ 24 സെഞ്ച്വറിയുണ്ട്.


TAGS :

Next Story