Quantcast

കളി പെട്ടെന്ന് തീര്‍ത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ നേരെ ഓടി, യൂറോ കാണാന്‍

ജർമനിയെ ഇം​ഗ്ലണ്ട് തോൽപിച്ചപ്പോൾ ആവേശഭരിതരായ താരങ്ങൾ തുള്ളിച്ചാടുന്ന ദൃശ്യങ്ങളാണ് ടീം പുറത്തു വിട്ടത്.

MediaOne Logo

Sports Desk

  • Published:

    30 Jun 2021 4:53 AM GMT

കളി പെട്ടെന്ന് തീര്‍ത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ നേരെ ഓടി, യൂറോ കാണാന്‍
X

ഫുട്ബോൾ, ബേസ്ബോള്‍, ക്രിക്കറ്റ് എന്നുള്ളതൊക്കെ വെറും പേരുകൾ മാത്രമല്ലേ ? കാണികൾക്കും കളിക്കാർ‌ക്കും എല്ലാം തരുന്നത് വേറെ ലെവൽ വൈബ് തന്നെ..! ഇത് സൂചിപ്പിച്ചുള്ള ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്.

ശ്രീലങ്കക്കെതിരായ ഏകദിന മത്സരം ജയിച്ച ഇം​ഗ്ലണ്ട് ടീം നേരെ ഓടിയെത്തിയത് ടി.വിക്ക് മുന്നിലേക്കാണ്. ജർമനിയും ഇം​ഗ്ലണ്ടും തമ്മിലെ യൂറോ കപ്പ് മത്സരം കാണാനാണ് ഇം​ഗ്ലീഷുകാർ പെട്ടെന്ന് കളി തീർത്ത് ക്രീസ് വിട്ടത്. ജർമനിയെ ഇം​ഗ്ലണ്ട് തോൽപിച്ചപ്പോൾ ആവേശഭരിതരായ താരങ്ങൾ തുള്ളിച്ചാടുന്ന ദൃശ്യങ്ങളാണ് ടീം പുറത്തു വിട്ടത്.

ചെസ്​റ്ററിൽ നടന്ന ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ 42.3 ഓവറിൽ 185 റൺസിന്​ പുറത്താക്കിയ ഇംഗ്ലണ്ട് 91 പന്തുകൾ ബാക്കിയിരിക്കെ,​ 34.5 ഓവറിൽ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. 21 പന്തിൽ 43 റൺസെടുത്ത ജോണി ബാരിസ്​റ്റോ ട്വൻറി 20 മൂഡിലാണ്​ അടിച്ചുതുടങ്ങിയത്​. തുടർന്ന്​ ഏതാനും വിക്കറ്റുകൾ വേഗത്തിൽ നഷ്​ടമായെങ്കിലും 79 റൺസെടുത്ത ജോ റൂട്ടും 28 റൺസെടുത്ത മുഈൻ അലിയും വിജയം ഉറപ്പിക്കുകയായിരുന്നു.

യൂറോയിൽ ജർമനിയെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ച ഇം​ഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നു. ഇം​ഗ്ലണ്ടിനായി റഹിം സ്റ്റെർലിങ്ങും ഹരി കെയ്നുമാണ് ​ഗോൾ നേടിയത്.

TAGS :

Next Story