Quantcast

'കോഹ്ലിയെ പുറത്താക്കാൻ ബസ് ഡ്രൈവർ വരെ ഐഡിയ പറഞ്ഞു തന്നു'- ഹിമാന്‍ഷു സാങ്‍വാന്‍

ഹിമാൻഷുവിന്‍റെ പന്തിൽ കുറ്റി തെറിച്ചായിരുന്നു കോഹ്‍ലിയുടെ മടക്കം

MediaOne Logo

Web Desk

  • Published:

    4 Feb 2025 4:42 PM IST

കോഹ്ലിയെ പുറത്താക്കാൻ ബസ് ഡ്രൈവർ വരെ ഐഡിയ പറഞ്ഞു തന്നു- ഹിമാന്‍ഷു സാങ്‍വാന്‍
X

അന്താരാഷ്ട്ര ക്രിക്കറ്റിൽ മോശം ഫോം തുടർക്കഥയായതിനെ തുടർന്ന് ഒരു പതിറ്റാണ്ടിന് ശേഷം രഞ്ജി ട്രോഫി കളിക്കാനെത്തിയ വിരാട് കോഹ്ലി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ ഹോട് ടോപ്പിക്കായിരുന്നു. എന്നാല്‍ രഞ്ജിയിലും സൂപ്പര്‍ താരത്തിന് നിരാശ തന്നെയായിരുന്നു ഫലം. സർവീസസിനെതിരെ ദൽഹിക്കായി കളത്തിലെത്തിയ കോഹ്ലി വെറും ആറ് റണ്ണെടുത്ത് പുറത്തായി.

ഹിമാൻഷു സാങ്‍വാന്‍റെ പന്തിൽ കുറ്റി തെറിച്ചായിരുന്നു കോഹ്ലിയുടെ മടക്കം. ഇതിൽ നിരാശരായ കോഹ്ലി ആരാധകർ ഹിമാൻഷുവിനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ അറ്റാക്കുകളും നടത്തി. ഇപ്പോഴിതാ കോഹ്ലിയെ പുറത്താക്കാനുള്ള തന്ത്രം തനിക്ക് ടീം ബസ് ഡ്രൈവർ വരെ പറഞ്ഞ് തന്നിട്ടുണ്ട് എന്ന് പറയുകയാണ് ഹിമാൻഷു.

''ഫോർത്ത് സ്റ്റമ്പ് ലൈനിൽ പന്തെറിഞ്ഞാൽ കോഹ്ലിയെ അനായാസം വീഴ്ത്താമെന്ന് ടീം ബസ് ഡ്രൈവർ എന്നോട് പറഞ്ഞു. എന്നാൽ മറ്റുള്ളവരുടെ ബലഹീനതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ എന്റെ കഴിവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ തീരുമാനിച്ചത്. ഒടുവിൽ ആ വിക്കറ്റ് ഞാൻ പോക്കറ്റിലാക്കി. എന്റെ കരിയറിലെ ഏറ്റവും മികച്ച വിക്കറ്റ് നേട്ടം അതാണ്''- ഹിമാൻഷു പറഞ്ഞു.

TAGS :

Next Story